"തകരുന്ന മനസ്സോടെ..." പ്രകാശനം ചെയ്തു; കേൾക്കാം പാസ്റ്റർ വിജയ് തോമസിന്റെ പുതിയ ഗാനം...
https://youtu.be/U2fW18lMYK8?si=8Zcwd0MU0yxr38p9
അഹമ്മദാബാദ്: പാസ്റ്റർ വിജയ് തോമസ് വരികളെഴുതി സംഗീതം പകർന്ന പുതിയ ആത്മീയ ഗാനം "തകരുന്ന മനസ്സോടെ..." പ്രകാശനം ചെയ്തു. ഇന്ത്യ പെന്തക്കോസ്തു ദൈവസഭ (ഐപിസി) ഗുജറാത്ത് സ്റ്റേറ്റ് സെൻട്രൽ ഡിസ്ട്രിക്റ്റിന്റെ ആഭിമുഖ്യത്തിൽ ഹൻസോൾ എബനേസർ ഹാളിൽ വെച്ച് സംയുക്ത ആരാധനയിൽ ഐ.പി.സി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജോർജ്ജ്, ഐ.പി.സി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ് എന്നിവർ ചേർന്ന് സംയുക്തമായാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്.
പാസ്റ്റർ വിജയ് തോമസ് രചിച്ച് സംഗീതം നിർവഹിച്ച ഈ ഗാനം പ്രശസ്‌ത ഗായകൻ കെസ്റ്റർ ആണ് പാടിയിരിക്കുന്നത്. ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ രെഞ്ചു ജോണും, മിക്സിംഗും മാസ്റ്ററിംഗും ഗിരീഷ് ദേവും നിർവ്വഹിച്ചിരിക്കുന്നു. 'സാംജി ഓഡിയോ ട്രാക്സ്' (Samji Audio Traks) ലാണ് ഗാനത്തിന്റെ റെക്കോർഡിംഗ് പൂർത്തിയാക്കിയത്.
പുതിയ ഗാനം ഇപ്പോൾ 'TRY JESUS TODAY' എന്ന യൂട്യൂബ് ചാനലിലൂടെ ലഭ്യമാണ്. ഈ അനുഗ്രഹീത ഗാനം ആത്മീയ ലോകത്തിന് വലിയൊരു ആശ്വാസവും പ്രബോധനവുമാകുമെന്ന് പ്രകാശനം ചെയ്തുകൊണ്ട് പാസ്റ്റർമാർ ആശംസിച്ചു.






