ബഹ്‌റൈനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 16 ചൊവ്വാഴ്ച അവധി

ബഹ്‌റൈനിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഏപ്രിൽ 16 ചൊവ്വാഴ്ച അവധി

കനത്ത മഴയെ തുടർന്ന് ബഹ്‌റൈനിൽ പൊതു, സ്വകാര്യ സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കിൻ്റർഗാർട്ടനുകൾക്കും ഏപ്രിൽ 16 ചൊവ്വാഴ്ച അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 

രാജ്യത്തുടനീളം കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായിട്ടാണ് ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു.