ചർച്ച് ഓഫ് ഗോഡ് പ്രിഫറൻസ് ബാലറ്റ് : പാസ്റ്റർ സി. സി തോമസിന് ഭൂരിപക്ഷം നേടാനായില്ല

ചർച്ച് ഓഫ് ഗോഡ് പ്രിഫറൻസ് ബാലറ്റ് : പാസ്റ്റർ സി. സി തോമസിന്  ഭൂരിപക്ഷം നേടാനായില്ല

മുളക്കുഴ : 2024 ജനുവരി 9ന് സഭയുടെ ആസ്ഥാനത്ത് 15 അംഗ കൗൺസിൽ അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രിഫറൻസ് ബാലറ്റിൽ ആകെ ബാലറ്റിൻ്റെ 75% നേടുവാൻ പാസ്റ്റർ സി.സി തോമസിനു നേടാനായില്ല.

1400ൽ അധികം ശുശ്രൂഷകരുള്ള ചർച്ച് ഓഫ് ഗോഡിൽ, വോട്ടവകാശം അനുവദിച്ചത് 1208 പേർക്ക് മാത്രം 

953 പേർ ആയിരുന്നു ഇത്തവണ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചത്. ഓവർസീയർ ആയി തുടരുവാൻ പാസ്റ്റർ സി. സി തോമസിന് ഏറ്റവും കുറഞ്ഞത് 715 വോട്ടുകൾ എങ്കിലും നേടേണമായിരുന്നു. 72 ശതമാനം വോട്ടുകൾ (686) മാത്രമേ പാസ്റ്റർ സി സി തോമസിനു നേടുവാൻ സാധിച്ചുള്ളു. 29 വോട്ടുകൾ കൂടി നേടുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ, അമരത്തു നിന്നും പടി ഇറങ്ങാതെ നാലുവർഷം ഭരണതുടർച്ച പാസ്റ്റർ സി സി തോമസിനു ലഭിക്കുമായിരുന്നു.

പാസ്റ്റർ സി.സി തോമസ് പരാജയപ്പെട്ടെങ്കിലും 2024 ഓഗസ്റ്റ് അവസാനം വരെ കാലാവധിയുണ്ട്. അടുത്ത ഓവർസീയർക്കു വേണ്ടിയുള്ള തിരഞ്ഞടുപ്പ്  താമസിക്കാതെ നടക്കും.

Advertisement