ഐപിസി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷൻ ജനു.5 മുതൽ

ഐപിസി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് കൺവെൻഷൻ ജനു.5 മുതൽ

 മുംബൈ :  ഐപിസി മുംബൈ വെസ്റ്റ് ഡിസ്ട്രിക്ട് 29 മത് കൺവെൻഷൻ  ജനു. 5 മുതൽ 7 വരെ ഭയെന്ദേർ റെയിൽവേ സ്റ്റേഷൻ സമീപം ശ്രീ സീതാറാം ദേവാജി ചൗദരി സഭാ ഗൃഹയിൽ നടക്കും.

ഡിസ്ട്രിക്ട് പ്രസിഡൻ്റും സ്റ്റേറ്റ് സെക്രട്ടറിയും ആയ പാസ്റ്റർ കെ. എ മാത്യു ഉദ് ഘാടനം ചെയ്യും. പാസ്റ്റർ വി. പി ഫിലിപ് പ്രസംഗിക്കും. സജി സാമുവേൽ & ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ജനുവരി 5 വെള്ളിയാഴ്ച, ജനുവരി 6 ശനിയാഴ്ച എന്നീ ദിവസങ്ങളിൽ വൈകിട്ട് 6.30 മുതൽ 9.30 വരെ സുവിശേഷ സമ്മേളനവും 6 ശനി രാവിലെ 10.30 മുതൽ 1 വരെ ബൈബിൾ ക്ലാസ് 3 മണി മുതൽ 4 വരെ മധ്യസ്ഥ പ്രാർത്ഥനയും നടക്കും. ജനുവരി 7 ഞായർ രാവിലെ 9.30 മുതൽ സംയുക്ത ആരാധനയും നടക്കും.

പാസ്റ്റർ കെ എ മാത്യു (പ്രസിഡൻ്റ്), പാസ്റ്റർ വില്യം ജോർജ് (വൈസ് പ്രസിഡൻ്റ്) , പാസ്റ്റർ പ്രഭിൻ ടി വറുഗീസ് (സെക്രട്ടറി) ,  യോഹന്നാൻ സാമുവേൽ (ജോ.സെക്രട്ടറി), ജോസ് ദാനിയേൽ (ട്രഷറർ) എന്നിവർ നേതൃത്വം നൽകും.