ഐപിസി പാമ്പാടി സെന്റർ : സീയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസ്സുകൾ ഫെബ്രു. 4 ന് തുടങ്ങും

ഐപിസി പാമ്പാടി സെന്റർ : സീയോൻ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട്  ക്ലാസ്സുകൾ ഫെബ്രു. 4 ന് തുടങ്ങും

വാർത്ത: അനീഷ് പാമ്പാടി

വാഴൂർ : ഐപിസി പാമ്പാടി സെന്ററിന്റെ ആഭിമുഖ്യത്തിൽ സീയോൻ ബൈബിൾ ഇൻസിസ്റ്റുട്ടിന്റെ രണ്ടാം ബാച്ച് ഫെബ്രുവരി 4 ന്  ആരംഭിക്കും. ഐപിസി കോട്ടയം തിയോളജിക്കൽ സെമിനാരിയുടെ സഹകരണത്തോടെയാണ് ക്ലാസ്സുകൾ നടത്തുന്നത്.

ഒരു വർഷത്തെ സർട്ടിഫിക്കറ്റ് ഇൻ മിനിസ്ട്രി കോഴ്സ് ആണ് നടത്തുന്നത്. ക്രമീകൃതമായി ദൈവവചനം പഠിക്കുവാൻ യുവതി യുവാക്കൾക്ക് അവസരം.

 വിവരങ്ങൾക്ക് : 9496320473,  9447135367.

Advertisement