ഐപിസി പുതുപ്പള്ളി സെൻ്റർ  കൺവൻഷനു  തുടക്കമായി; ഡിസം. 10 ന് സമാപനം

ഐപിസി പുതുപ്പള്ളി സെൻ്റർ  കൺവൻഷനു  തുടക്കമായി; ഡിസം. 10 ന് സമാപനം

ജേക്കബ് പാലയ്ക്കൽ ജോൺ

പുതുപ്പള്ളി: ഐപിസി പുതുപ്പള്ളി സെൻ്റർ 35- മത് വാർഷിക കൺവൻഷൻ ആരംഭിച്ചു. സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.കെ സ്കറിയ അധ്യക്ഷത വഹിച്ചു. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ പി.എ മാത്യു പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. പാസ്റ്റർ ഷാജി എം. പോൾ പ്രസംഗിച്ചു. പാസ്റ്റർമാരായ സാം കെ. വർഗ്ഗീസ്, ലൈജു എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പുതുപ്പള്ളി സെൻ്റർ ക്വയറിനോടൊപ്പം ബ്രദർ സ്റ്റാൻലി മാത്യു സംഗീത ശുശ്രൂഷയ്ക്ക് നതൃത്വം നൽകി. ഞായറാഴ്ച വൈകിട്ട് കൺവൻഷൻ സമാപിയ്ക്കും

Advertisement