അമ്പതിൻ്റെ നിറവിൽ ഐപിസി ഷാർജ; സ്തോത്ര ശുശ്രൂഷ ഡിസം. 9ന്
ഷാർജ: ഐപിസി ഷാർജയുടെ ഗോൾഡൻ ജൂബിലി സ്തോത്ര ശുശ്രൂഷ ഡിസംബർ 9ന് വൈകിട്ട് 7.30 മുതൽ ഷാർജ യൂണിയൻ ചർച്ച് 11-ാം നമ്പർ ഹാളിൽ നടക്കും. സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.യു ബെന്നി അധ്യക്ഷത വഹിക്കും. ഡോ. കെ മുരളീധർ മുഖ്യാതിഥിയായി പങ്കെടുക്കും. യു.എ.ഇ യിലെ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തിനോടനുബന്ധിച്ച് സഭയുടെ ഗോൾഡൻ ജൂബിലി സുവനീർ പ്രകാശനവും നടക്കും.
Advertisement