ക്രൈസ്തവ സഭകൾ തലമുറകളെ നേരായ പാതയിൽ നടത്തുന്നത് പ്രശംസനീയം : രമ്യ ഹരിദാസ് എം.പി.

ക്രൈസ്തവ സഭകൾ തലമുറകളെ നേരായ പാതയിൽ നടത്തുന്നത് പ്രശംസനീയം : രമ്യ ഹരിദാസ് എം.പി.

വടക്കഞ്ചേരി : ക്രൈസ്തവ സഭകൾ തലമുറകളെ നേരായ പാതയിൽ നടത്തുന്നത് പ്രശംസനീയമെന്ന് രമ്യ ഹരിദാസ് എം.പി. പ്രസ്താവിച്ചു.

തലമുറകളെ വഴി തെറ്റിയ്ക്കുന്ന ഒട്ടേറെ ചതിക്കുഴികളും മനംമയക്കുന്ന കാഴ്ചകളും ഉള്ള ഇക്കാലത്ത് മനുഷ്യരെ നേർവഴിയ്ക്ക് നടത്താൻ പ്രയത്നിന്നതിൽ പെന്തെക്കോസ്തു സഭകൾ കാണിക്കുന്ന ശുഷ്കാന്തി ശ്രേഷഠമെന്നും രമ്യ ഹരിദാസ് പറഞ്ഞു.

ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ സംസ്ഥാന കൺവൻഷനിൽ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.പി. 

ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ സംസ്ഥാന പ്രസ്ബിറ്റർ പാസ്റ്റർ ജോൺ റിച്ചാർഡ്സ് അധ്യക്ഷനായിരുന്നു. 

സമ്മേളനത്തിൽ, ഡിസം. 25 മുതൽ 28 വരെ വയനാട്ടിൽ നടക്കുന്ന പി.വൈ.പി.എ ജനറൽ ക്യാമ്പ് തീം പ്രകാശനവും നടക്കും.

Advertisement