ഐപിസി തിരുവല്ല സെൻ്റർ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 14 ന്

ഐപിസി തിരുവല്ല സെൻ്റർ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 14 ന്

തിരുവല്ല : ഐപിസി തിരുവല്ല സെൻ്ററിലെ പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസ് ഏപ്രിൽ 14 ഞായറാഴ്ച വൈകിട്ട് 5 മുതൽ ഐപിസി ശാലേം കവിയൂർ സഭയിൽ നടക്കും.

സെൻറർ ശുശ്രൂഷകൻ പാസ്റ്റർ കെ.സി ജോൺ ഉദ്ഘാടനം നിർവഹിക്കും.

ഐ.പി.സി യുഎഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ വിൽസൺ ജോസഫ് മുഖ്യസന്ദേശം നൽകും.

സെൻ്ററിലെ എല്ലാ ശുശ്രൂഷകരും കുടുംബമായി പങ്കെടുക്കുമെന്ന് സെൻ്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ് അറിയിച്ചു.