കർണാടക ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ

കർണാടക ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾ
പാസ്റ്റർമാരായ ഇ.ജെ.ജോൺസൻ, ജോസഫ് ജോൺ, പി.വി. കുര്യാക്കോസ്, ബേബൻ ജോസഫ്

പാസ്റ്റർ ഇ ജെ ജോൺസൻ അസി. ഓവർസിയർ; പാസ്റ്റർ ജോസഫ് ജോൺ സെക്രട്ടറി

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കർണാടക സ്റ്റേറ്റ് അസിസ്റ്റൻ്റ് ഓവർസിയറായി പാസ്റ്റർ ഇ.ജെ.ജോൺസൻ, കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജോസഫ് ജോൺ , സ്റ്റേറ്റ് ട്രഷറർ പാസ്റ്റർ പി.വി.കുര്യാക്കോസ്, യു.പി.ജി സ്റ്റേറ്റ് കോർഡിനേറ്ററായി പാസ്റ്റർ ബേബൻ ജോസഫിനെയും തെരഞ്ഞെടുത്തു.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓഫീസിൽ ഓവർസിയർ പാസ്റ്റർ എം.കുഞ്ഞപ്പിയുടെ നേതൃത്വത്തിൽ നടന്ന കൗൺസിൽ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അസിസ്റ്റൻ്റ് ഓവർസിയറായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഇ.ജെ.ജോൺസൺ ബാംഗ്ലൂർ നോർത്ത് സെൻ്റർ പാസ്റ്ററും ആർ.ടി.നഗർ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനും കർണാടക യുണെറ്റഡ് പെന്തെക്കൊസ്ത് ഫെലോഷിപ്പ് (കെയുപിഎഫ്) സെക്രട്ടറിയുമാണ്. മുൻ കൗൺസിൽ സെക്രട്ടറി കൂടെയായിരുന്ന ഇദ്ദേഹം കോട്ടയം സ്വദേശിയാണ്.

കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത പാസ്റ്റർ ജോസഫ് ജോൺ ക്രൈസ്തവ മാധ്യമ പ്രവർത്തകനും ചർച്ച് ഓഫ് ഗോഡ് ബാംഗ്ലൂർ സൗത്ത് സെൻ്റർ പാസ്റ്ററും ബണ്ണാർഗട്ടെ ചർച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനുമാണ്.

ബി.സി.പി.എ ജനറൽ സെക്രട്ടറി, ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ വൈസ് പ്രസിഡൻ്റ് എന്നീ ചുമതലകൾ വഹിക്കുന്ന ഇദ്ദേഹം ചർച്ച് ഓഫ് ഗോഡ് മുൻ സ്റ്റേറ്റ് ട്രഷറർ ആയിരുന്നു. പുനലൂർ ഇടമൺ സ്വദേശിയാണ്.

സ്റ്റേറ്റ് ട്രഷററായി തെരഞ്ഞെടുത്ത പാസ്റ്റർ പി.വി.കുരിക്കോസ് മൈസൂരു ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രൂഷകനും യു.പി.ജി മുൻ ഡയറക്ടറുമാണ്.

ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ചാരിറ്റി കോർഡിനേറ്റർ കൂടെയായ ഇദ്ദേഹം നല്ലൊരു കന്നട ഭാഷാ പരിഭാഷകനാണ്.

യുപിജി കോർഡിനേറ്ററായ് തെരഞ്ഞെടുത്ത പാസ്റ്റർ ബേബൻ ജോസഫ് നോർത്ത് കർണാടകയിൽ പ്രവർത്തിക്കുന്ന ശുശ്രൂഷകനാണ്. കന്നട ഭാഷക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന ബേബൻ ജോസഫ് ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ ലൈവ് മീഡിയ കോർഡിനേറ്ററാണ്.

വാർത്ത: ചാക്കോ കെ തോമസ്, ബെംഗളൂരു