ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ

ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ

പായിപ്പാട് : ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് ജനറൽ കൺവൻഷൻ 2024 ഫെബ്രുവരി 15 വ്യാഴം മുതൽ 18 ഞായർ വരെ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ബോയ്‌സ് ഹോസ്റ്റൽ ഗ്രൗണ്ടിൽ നടക്കും. ന്യൂ ഇൻഡ്യാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷൻ ഡയറക്‌ടർ ഡോക്‌ടർ അലക്സാണ്ടർ ഫിലിപ്പ്  ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ എൻ.സി.ജോസഫ്, ബാബു ചെറിയാൻ,  കെ. ജെ. മാത്യു, റെജി ശാസ്‌താംകോട്ട, റ്റി.വൈ. ജോൺസൺ, വി. കെ. എബ്രഹാം എന്നിവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.

പൊതു യോഗങ്ങൾ, ബൈബിൾ ക്ലാസ്സുകൾ, ശുശ്രൂഷക സമ്മേളനം, സണ്ടേസ്‌കൂൾ യുവജന സമ്മേളനം, വനിതാ സമ്മേളനം, സ്ന‌ാന ശുശ്രൂഷ എന്നിവയും നടക്കും.

യുവജന മീറ്റിംഗിൽ റവ.സി.വി. ജേക്കബും വനിതാ സമ്മേളനത്തിൽ സിസ്റ്റർ ലില്ലിക്കുട്ടി ശാമുവേലും സന്ദേശം നൽകും. കോട്ടയം, സ്പ‌ിരിച്ചൽ ട്രമ്പറ്റ് ഗാനശുശ്രൂഷ നിർവഹിക്കും.

സഭാ കൗൺസിലിന്റെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ രൂപീകരിച്ച് കൺവെൻഷന്റെ വിപുലമായ നടത്തിപ്പിന് ക്രമീകരണങ്ങൾ ചെയ്‌തുവരുന്നു.

Advertisement