ഉത്തരേന്ത്യൻ മിഷണറിയായിരുന്ന പാസ്റ്റർ സി.ഡി. സാമുവേലിന്റെ സഹധർമ്മിണി ലിസി സാമുവേൽ (71) കർതൃസന്നിധിയിൽ

ഉത്തരേന്ത്യൻ മിഷണറിയായിരുന്ന പാസ്റ്റർ സി.ഡി. സാമുവേലിന്റെ സഹധർമ്മിണി ലിസി സാമുവേൽ (71) കർതൃസന്നിധിയിൽ

ലുധിയാന:  പഞ്ചാബ് ലുധിയാന സിറ്റി റിവൈവൽ ചർച്ച് സ്ഥാപകനും സഭാ ശുശ്രൂഷകനുമായ പാസ്റ്റർ എബി സാമുവലിന്റെ  മാതാവ് ലിസി സാമുവേൽ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. 

ഭർത്താവ് പരേതനായ ഉത്തരേന്ത്യൻ മിഷണറി  പാസ്റ്റർ സി.ഡി സാമുവേലിനൊപ്പം  പഞ്ചാബിലെ പത്താൻകോട്ട് ഐപിസി ബെഥേൽ ഏകദേശം 25 വർഷത്തോളം ശുശ്രൂഷയിൽ പങ്കാളിയായി. പാസ്റ്റർ. സി.ഡി സാമുവേലിൻ്റെ മരണത്തിന് ശേഷം  2014-ൽ ലുധിയാനയിൽ മകൻ പാസ്റ്റർ. എബി സാമുവേലിനൊപ്പം സഭാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

സംസ്ക്കാര ശുശ്രൂഷകൾ  ഡിസംബർ , 12 ഡിസംബർ ചൊവ്വ, രാവിലെ 10 മണി മുതൽ  സിറ്റി റിവൈവൽ ചർച്ച്, (സിഎംസിക്ക് സമീപം), ആരംഭിക്കുകയും 1 മണിക്ക് ലുധിയാന ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കുകയും ചെയ്യും. 

മക്കൾ: ടിജി കുര്യാക്കോസ്,
ജിജി ജേക്കബ്,
പാസ്റ്റർ. എബി സാമുവൽ (ലുധിയാന)
മരുമക്കൾ : ഡോ. എം ഐ കുര്യാക്കോസ് (ഡെറാഡൂൺ), റോജൻ കെ ജേക്കബ് (ഹൽവാര)
ബെറ്റ്‌സി എബി. 
എല്ലാവരും  ഉത്തരേന്ത്യയിൽ കുടുംബസമേതം വിവിധ ഇടങ്ങളിൽ കർത്താവിനെ സേവിക്കുന്നു.

വാർത്ത: മോൻസി മാമ്മൻ

Advertisement