മേഴ്‌സി ടൈറ്റസ് (66) ഡാളസിൽ നിര്യാതയായി 

മേഴ്‌സി ടൈറ്റസ് (66) ഡാളസിൽ നിര്യാതയായി 

വാർത്ത: പി. സി. മാത്യു

ഡാളസ്: ഉണ്ണൂണ്ണി ടൈറ്റസ്സിന്റെ ഭാര്യ മേഴ്‌സി ടൈറ്റസ് (66) ഡാലസിൽ നിര്യാതയായി.  ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി. പി. എം) ചർച്ചിൽ നീണ്ട വർഷം അംഗമായിരുന്നു. പരേതരായ കോട്ടയം, പാമ്പാടി മലയമറ്റം എം. വി. വർഗീസിൻ്റയും മറിയാമ്മ വർഗീസിന്റെയും മകളാണ് മേഴ്‌സി. നഴ്‌സായി ജോലി ചെയ്തിരുന്നു.

ചർച് ഓഫ് ഗോഡ് മുൻ കേരള സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം. വി. ചാക്കോയുടെ മൂത്ത സഹോദര പുത്രിയാണ്.

മക്കൾ: ബ്ലസൻ ടൈറ്റസ്, ബിജോയ് ടൈറ്റസ്. മരുമക്കൾ: ഷെൽബി ഐപ്പ്, റൂബി സാം.

സഹോദങ്ങൾ: എം. വി. വർഗീസ് (കൊച്ചി), പാസ്റ്റർ ജെയിംസ് വർഗീസ് (പാമ്പാടി), സ്റ്റാൻലി വർഗീസ് (ഭോപ്പാൽ), അന്നമ്മ മാത്യു (ബംഗളുരു)

 ഫെബ്രുവരി 23 ന് വൈകിട്ട് 6 മുതൽ 9 വരെ ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ പ്രാർത്ഥനയും പൊതു ദർശനവും നടക്കും.

വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).

ശനിയാഴ്ച്ച ഫെബ്രുവരി 24 ന് രാവിലെ 9:30 മുതൽ ഉച്ചക്ക് 12:00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ  സംസ്കാര ശുശ്രൂഷയും പിന്നീട് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂനെറൽ ഹോം സെമിത്തേരിയിൽ സംസ്കാരം നടക്കും.