പാസ്റ്റർ സാമുവേൽ ഫിലിപ്പിൻ്റെ പിതാവ് പുത്തൻ വീട്ടിൽ പി.സി. ഫിലിപ്പ് കർതൃ സന്നിധിയിൽ
ഏഴംകുളം-വാകത്താനം: ഗുഡ്ന്യൂസ് പ്രതിനിധി സാമുവേൽ ഫിലിപ്പിന്റെ പിതാവും ഏഴംകുളം ദൈവസഭാംഗവുമായ പുത്തൻ വീട്ടിൽ പി.സി. ഫിലിപ്പ് നിര്യാതനായി. ഇന്ന് ഡിസം. 6 ന് വൈകിട്ട് 5ന് വാകത്താനം ചർച്ച് ഓഫ് ഗോഡ് ടാബർനാക്കിൾ സഭാ ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും. സംസ്കാരം ഡിസം 7ന് രാവിലെ 9.30ന് ഏഴംകുളം ചർച്ച ഓഫ് ഗോഡ് സഭാ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: പത്തനാപുരം കല്ലു൦കടവിൽ മുരുപ്പേൽ കുടുംബാംഗമായ അന്നമ്മ ഫിലിപ്പ്.
മക്കൾ: പാസ്‌റ്റർ സാമുവൽ ഫിലിപ് (വാകത്താനം ചർച്ച് ഓഫ് ഗോഡ് ടാബർനാക്കിൾ), പാസ്റ്റർ ജോൺ ഫിലിപ് (യുഎസ്), പാസ്‌റ്റർ ജോൺസൺ ഫിലിപ് (വെണ്ണിക്കുളം സിജിഐ), ലിസി തോമസ് (വയനാട്), പരേതയായ ഗ്രേസി ഷാജി. മരുമക്കൾ: ലില്ലിക്കുട്ടി സാമുവൽ (സിജിഐ വാകത്താനം), ഷേർ ളി ജോൺ (യുഎസ്), പാസ്റ്റർ ഷാജി ഏബ്ര ഹാം (മാലം), പാസ്റ്റർ സിഐ. തോമസ് (സിജിഐ ബത്തേരി വയനാട്), ജ്യോതി ജോൺസൺ (സിജിഐ വെണ്ണിക്കുളം).
Advertisement