പാസ്റ്റർ പി. വി. ചുമ്മാർ നിത്യതയിൽ
കുന്നംകുളം : ക്രൈസ്തവ ഗാനരചയിതാവും അപ്പൊസ്തൊലിക്ക് ചർച്ച് ഓഫ് ഗോഡ് അധ്യക്ഷനുമായ പാസ്റ്റർ പി.വി.ചുമ്മാർ കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. 93 വയസായിരുന്നു.
ഭൗതീക ശരീരം മാർച്ച് 15 ന് വെള്ളിയാഴ്ച വൈകിട്ട് പഴഞ്ഞിയിലെ ഭവനത്തിൽ പൊതുദർശനത്തിനു വയ്ക്കും.
സംസ്കാര ശുശ്രൂഷ മാർച്ച് 16 ന് ശനിയാഴ്ച രാവിലെ ആരംഭിച്ച് ഉച്ച കഴിഞ്ഞ് 3 ന് അപ്പോസ്തലിക് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.
പ്രസിദ്ധമായ ഒട്ടേറെ ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ച പാസ്റ്റർ ചുമ്മാർ കഴിഞ്ഞ ആറര പതിറ്റാണ്ടായി ക്രൈസ്തവ പ്രേഷിതരംഗത്ത് പ്രവർത്തിക്കുന്നു. പഴഞ്ഞി പുലിക്കോട്ടിൽ വറുതുണ്ണി - ചെറിച്ചി ദമ്പതികളുടെ മകനായി 1932 ഓഗസ്റ്റ് 20നാണ് ജനനം.
മക്കൾ: ആൽഫ മോൾ, ബെക്കി, പി സി ഗ്ലെന്നി (മന്ന ചീഫ് എഡിറ്റർ യൂഎഇ , പ്രസിഡൻ്റ് ഗുഡ്ന്യൂസ് ചാപ്റ്റർ യുഎഇ), ഡെന്നി പുലിക്കോട്ടിൽ (മാധ്യമം ദിനപത്രം, ഗുഡ്ന്യൂസ് ലേഖകൻ)
മരുമക്കൾ: ജോർജ് തോമസ് , ആശാ മോൾ ഗ്ലെന്നി, അനു ഡെന്നി.
Advertisement