പാസ്റ്റർ എം. രാജു (72) കർതൃസന്നിധിയിൽ

പാസ്റ്റർ എം. രാജു (72) കർതൃസന്നിധിയിൽ

കായംകുളം: ഐപിസി. ആലപ്പുഴ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട കായംകുളം (കാക്കനാട്) ഐ.പി.സി.ഏലീം സഭാംഗമായ പാസ്റ്റർ എം. രാജു(72) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഏപ്രിൽ 22 തിങ്കളാഴ്ച 1 ന് ഐപിസി കായംകുളം കാക്കനാട് എലിം സഭ സെമിത്തേരിയിൽ.

നാലു പതിറ്റാണ്ടിലധികം ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു സഭകൾ ചെറുതോ വലുതോ എന്നു നോക്കാതെ കർത്താവ് തന്നെ അയച്ച ഇടങ്ങളിലെല്ലാം കഷ്ടതയുടെ നടുവിലും കർതൃവേല ചെയ്തു. 

വടാട്ടുപാറ, ഉറുകുന്ന്, വകയാർ, കൊണ്ടാഴി, പുത്തൻ കുരിശ്, മേലുകാവ്, പനമണ്ണ്, മൂത്തേടം, വട്ടപ്പാടം, കുളനട- മാന്തുക, ഓട്ടാഫീസ്, നൂറനാട്, മാവേലിക്കര ടൗൺ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സഭാശുശ്രൂഷ നിർവഹിച്ചു. സുവിശേഷീകരണം ജീവിതവൃതമായി കരുതിയ പാസ്റ്റർ എം. രാജു എം.ജി.എം. ഗോസ്പൽ ടീമിന്റെ പ്രസിഡന്റായി പ്രവർത്തിക്കുകയും ആയിരക്കണക്കിനു ഭവനങ്ങളിൽ സുവിശേഷസന്ദേശം എത്തിക്കുകയും നൂറുകണക്കിനു കവലകളിൽ പരസ്യയോഗത്തിൽ പ്രസംഗിക്കുകയും ചെയ്തു. വെൺമണിയിലുള്ള ബൈബിൾ സ്്കൂളിൽ അദ്ധ്യാപകനായും ചില വർഷങ്ങൾ പ്രവർത്തിച്ചു.

ഭാര്യ:  തൃക്കണ്ണമംഗൽ തമ്പുരാൻ കോയിക്കൽ കുഞ്ഞുമോൾ. മക്കൾ: സാം എം. രാജു (ദുബായ്),സജി എം. രാജു,(ദോഹ), സോജു എം. രാജു (ദോഹ).

വാർത്ത: പാസ്റ്റർ എം. വർഗീസ്