താമരശ്ശേരി പവർ കോൺഫറൻസ് ഇന്ന്‌ ജൂൺ 28ന്

താമരശ്ശേരി പവർ കോൺഫറൻസ് ഇന്ന്‌ ജൂൺ 28ന്

കോഴിക്കോട് : കോഴിക്കോട് ജില്ലയുടെ ഉണർവിന്നായി എം സി പി എഫും കോഴിക്കോട് ഡിസ്ട്രിക്ട് പെന്തക്കോസ്തു ഫെല്ലോഷിപ്പും ചേർന്ന് ഒരുക്കുന്ന പവർ കോൺഫറൻസ് ജൂൺ 28 ന് താമരശ്ശേരി പുല്ലാഞ്ഞിമേട്ടിൽ നടക്കും.

ഫിലദൽഫിയ ഫെല്ലോഷിപ്പ് സെന്ററിൽ രാവിലെ 9 മുതൽ നടക്കുന്ന പവർ കോൺഫറൻസ് പാസ്റ്റർ ജെയിംസ് അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ ജേക്കബ് മാത്യു, റോയ് തോമസ് എന്നിവർ മുഖ്യസന്ദേശം നൽകും. ഗുഡ്ന്യൂസ്‌ ഫെല്ലോഷിപ്പ് ക്വയറിന്റെ നേതൃത്വത്തിൽ സംഗീതശുശ്രുഷ നടക്കും.

ഏ വി പോത്തൻ, പാസ്റ്റർ പി എ മാത്യു എന്നിവർ കോൺഫ്രൻസിന് നേതൃത്വം നൽകും.

Advertisement