ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജത്തിനു പുതിയ ഭാരവാഹികൾ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  വനിതാ സമാജത്തിനു പുതിയ ഭാരവാഹികൾ

വാർത്ത: ഷാജി തോമസ് പെരിന്തൽമണ്ണ

തിരുവല്ല : ശാരോൻ വനിതാ സമാജത്തിനു പുതിയ ഭരണ സമതി നിലവിൽ വന്നു. ഫെബ്രുവരി 27ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സിസ്റ്റർ സൂസൻ ജോൺ തോമസ് (ജനറൽ പ്രസിഡന്റ്‌), സിസ്റ്റർ ജെസ്സി എബ്രഹാം (ജനറൽ സെക്രട്ടറി), സിസ്റ്റർ മറിയാമ്മ ജോയ് ജനറൽ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

സഭയുടെ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺസൻ കെ. ശമുവേൽ , മിനിസ്റ്റേഴ്സ് കൗൺസിൽജനറൽ സെക്രട്ടറി പാസ്റ്റർ വി. ജെ. തോമസ് കൂട്ടി എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

Advertisement