രാജ്യാന്തര ഐക്യപെന്തക്കോസ്ത് കൺവൻഷൻ: 21 ദിന ഉപവാസപ്രാർത്ഥനയ്ക്ക് തുടക്കമായി

രാജ്യാന്തര ഐക്യപെന്തക്കോസ്ത് കൺവൻഷൻ: 21 ദിന ഉപവാസപ്രാർത്ഥനയ്ക്ക് തുടക്കമായി

തിരുവല്ല: ചിതറപ്പെട്ട അവസ്ഥയിൽ നിന്നും ഐക്യമായി മുന്നേറി സമൂഹത്തോടുള്ള ദൗത്യം നിറവേറ്റാൻ പെന്തക്കോസ്തു സമൂഹങ്ങൾക്ക് കഴിയണമെന്ന് ഡബ്ല്യുഎംഇ സഭ ദേശീയ ഓവർസിയർ റവ.ഒ.എം.രാജുക്കുട്ടി പറഞ്ഞു. 

തിരുവല്ലയിൽ ജനുവരി 7 മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഐക്യപെന്തക്കോസ്ത് കൺവൻഷനായ ഉണർവ്വ് 2024 നു മുന്നോടിയായി തിരുവല്ല ഐപിസി പ്രയർ സെന്ററിൽ തുടങ്ങിയ 21 ദിന ഉപവാസപ്രാർത്ഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സുവാർത്ത സഭ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ടി.വി.പോത്തൻ അദ്ധ്യക്ഷത വഹിച്ചു. ഐപിസി മുൻ രാജ്യാന്തര പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ, പാസ്റ്റർ എം.ഐ.തോമസ്, സജി പോൾ, ഗ്ലാഡ്സൺ ജേക്കബ്, മാത്യു സാം, ജി.കുഞ്ഞച്ചൻ എന്നിവർ പ്രസംഗിച്ചു.

നഗരത്തിലെ വിവിധ സഭകളിൽ നടക്കുന്ന ഉപവാസ പ്രാർത്ഥന 26 ന് സമാപിക്കും. ജനുവരി 7 മുതൽ 14 വരെ തിരുവല്ല പബ്ലിക്ക് സ്റ്റേഡിയത്തിലാണ് ഐക്യകൺവൻ.