യുപിഎഫ് കുന്നംകുളം റിവൈവൽ -2024 നാളെ ജനുവരി 26 മുതൽ

യുപിഎഫ് കുന്നംകുളം റിവൈവൽ -2024 നാളെ  ജനുവരി 26 മുതൽ

കുന്നംകുളം : യുപിഎഫിന്റെ 42 മത് വാർഷിക കൺവെൻഷൻ 'റിവൈവൽ 2024 ' ജനു. 26,27,28 തീയതികളിൽ വടക്കാഞ്ചേരി റോഡിലെ സുവാർത്ത നഗറിൽ നടക്കും.

പ്രസിഡന്റ്‌ പാസ്റ്റർ ലിബിനി ചുമ്മാർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ അജി ആന്റണി, റെജി ചെക്കുളം, അനീഷ് ഏലപ്പാറ, ഡാനിയേൽ ഐയ്രൂർ, സിസ്റ്റർ റീജ ബിജു എന്നിവർ പ്രസംഗിക്കും. യുപിഎഫ് കൊയർ ഗാനശുശ്രുഷ നിർവഹിക്കും.

എല്ലാ ദിവസവും വൈകീട്ട് 6 ന് പൊതുയോഗം. ശനി രാവിലെ 10.30 ന് സോദരി സമ്മേളനം, ഞായർ രാവിലെ 10 ന് സംയുക്ത സഭാ യോഗം, വൈകീട്ട് ബൈബിൾ ക്വിസ് വിജയികൾക്ക് സമ്മാന വിതരണവും നടക്കും.

ഷിജു പനക്കൽ, പി. ആർ. ഡെന്നി, ടിജിൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.