തിക്കും തിരക്കും ആളും ആരവവുമായി; പ്രതികരണങ്ങൾ
തിക്കും തിരക്കും ആളും ആരവവുമായി
സന്ദീപ് വിളമ്പുകണ്ടം
ഇനി കൺവൻഷൻ കാലമാണ്. തിക്കും തിരക്കും ആളും ആരവവുമായി നടക്കുന്ന കേരളത്തിലെ ആത്മീയ സംഗമങ്ങൾ മാർച്ച് വരെ നീണ്ടുനിൽക്കും. നൂറ്റാണ്ടോളം ചരിത്രമുള്ള നമ്മുടെ വാർഷിക സമ്മേളങ്ങൾ ഉണ്ടാക്കിയ ആത്മീയ പരിവർത്തനങ്ങൾ വിലമതിക്കാൻ കഴിയാത്തവയാണ്. കേരളക്കരയിലെ സഭകളുടെ വളർച്ചയ്ക്കും, പൊതുസ മൂഹത്തിൽ ഇന്നു പെന്തെക്കോസ്തു വിഭാഗത്തിന് ലഭിച്ച സ്വീകാര്യത യ്ക്കും എല്ലാം സഹായകരമായി തീർന്നവയാണ് ആയിരങ്ങൾ സംഗ മിക്കുന്ന വിവിധ സഭകളുടെ വാർഷിക കൺവൻഷനുകൾ. ഇടയ്ക്ക് കോവിഡ് മങ്ങലേൽപ്പിച്ചതൊഴിച്ചാൽ നാളിതുവരെ നടന്ന ആത്മീയസമ്മേളനങ്ങൾ സമൂഹത്തിനു ആവേശവും, അതാതു പ്രസ്ഥാനങ്ങളുടെ സംഘടനാ സംവിധാനത്തിന്റെ മി കവും വിളിച്ചോതുന്നതായിരുന്നു. ആത്മീയ സമ്മേളനങ്ങൾക്ക് സാക്ഷ്യം വഹിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ മലയാളി പെന്തെക്കോസ് തുകാർ നാട്ടിലേക്കുള്ള ടൂർ പ്ലാൻ ചെയ്യുന്നതുപോലും കൺവൻഷൻ കലണ്ടർ അനുസരിച്ചാണ്. അത്രമാത്രം പ്രാധാന്യമാണ് ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികൾ നാട്ടിൽ നടക്കുന്ന വാർഷിക ഒത്തുകൂടലുകൾക്കു നൽകുന്നത്.
വിവിധ സഭകളുടെ ലോക്കൽ തലം മുതൽ അന്തർദേശീയ തല ത്തിൽ വരെയുള്ള ഈ ഒത്തുചേ രലുകൾ, ആത്മീയ അനുഗ്രഹം പ്രദാനം ചെയ്യുന്നതോടൊപ്പം പുതിയ ബന്ധങ്ങൾ സ്ഥാപിക്കു ന്നതിനും, ശുശ്രൂഷാ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കുന്ന തുൾപ്പെടെ നിരവധി സാധ്യതകൾ നൽകുന്ന വേദികളാണ്. ജനറൽ കൺവൻഷനുകളിൽ ലഭിച്ച അവ സരങ്ങളാണ് ഇന്നു ലോകമറിയുന്ന പ്രസംഗകരാകാനും, സംഗീത ശു ശ്രൂഷകരാകാനും പലരെയും സഹാ യിച്ച പ്രധാന ഘടകങ്ങളിലൊന്ന്. തുടർന്നുള്ള മാസങ്ങളിലും, വർഷങ്ങളിലും നടക്കുന്ന ആത്മീയ സമ്മേ ളനങ്ങളിലേക്കു പ്രസംഗകരെയും, പാട്ടുകാരെയും സംഘടകർ തിരഞ്ഞെടുക്കുന്നതിനുള്ള വേദിയാണ് ഈ മഹാസംഗമങ്ങൾ.
ക്രൈസ്തവ സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ഗുഡ്‌ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ വരി സംഖ്യ പുതുക്കുന്നതിനുള്ള സ്ഥലം കൂടിയാണ് വാർഷിക സമ്മേളന നഗർ. നിരവധി പ്രാദേശിക സഭ കളിൽ നിന്നും കുടുംബങ്ങളുടെ വരിസംഖ്യ സമാഹരിച്ച് ഒരുമിച്ചു കൊണ്ടുവന്ന് ഗുഡ്‌ന്യൂസ് സ്റ്റാളിൽ അടയ്ക്കുന്നത് പെന്തെക്കോസ്ത് സമൂഹത്തിൽ പത്രം വരുത്തിയ സ്വാധീനത്തിൻ്റെ തെളിവാണ്. മാധ്യമപ്രവർത്തകർക്കും, എഴുത്തുകാർക്കും, ഇതര സുവിശേഷീകരണ പോഷക സംഘടനകൾക്കും വളർച്ചയുടെ വി വിധ തലങ്ങൾ കണ്ടെത്താനുള്ള അവസരമാണ് സമ്മേളന വേദികൾ. പാസ്റ്റർമാരുടെ സ്ഥലം മാറ്റം, മക്കളുടെ വിവാഹകാര്യങ്ങൾ, ജീവകാരുണ്യ പദ്ധതികൾ, പയനിയർ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ ക്രമീകരങ്ങൾക്ക് വഴിയൊരുങ്ങുന്നതിനും സഭകളുടെ വാർഷിക സമ്മേളനങ്ങൾ സഹായകമാകുന്നുണ്ട്.
അതിരാവിലെ തുടങ്ങുന്ന ജാഗരണ പ്രാർഥന മുതൽ രാത്രിയുള്ള കാത്തിരിപ്പുയോഗങ്ങൾ വരെയുള്ള വിവിധ സെക്ഷനുകൾ വിശ്വാസ -ശുശ്രൂഷക സമൂഹത്തിനു അനുഗ്രഹവുമാണ്.
വചന സന്ദേശങ്ങൾ, പാട്ടുകൾ, ബൈബിൾ ക്ലാസുകൾ, മിഷനറി സമ്മേളനങ്ങൾ, പുത്രികാ സംഘടനകളുടെ സമ്മേളനങ്ങൾ, ചിൽഡ്രൻ- യൂത്ത് മീറ്റിംങ്ങുകൾ, മാധ്യമ പ്രവർത്തകരുടെ സംഗമങ്ങൾ തുടങ്ങി എല്ലാംതന്നെ വാർഷിക സമ്മേളനകളുടെ മികവ് വർധിപ്പിക്കുന്നതും പങ്കെടുക്കുന്നവർക്ക് ആവേശവുമാണ്.
ആശയത്തിന്റെ പേരിൽ സഭയ്ക്കുള്ളിൽ പല ഗ്രൂപ്പുകൾ ഉണ്ടെങ്കിലും ജനറൽ കൺവൻഷനുകളിൽ പാനൽ മറന്നു, ഒന്നായുള്ള പ്രവർത്തനം മുൻവർഷങ്ങളിൽ മാതൃകാപരമായിരുന്നു. എന്നാൽ ചിലപ്പോഴെല്ലാം വിശ്വാസ സമൂഹത്തിനു നിരാശ സമ്മാനിച്ച സാഹചര്യങ്ങൾക്കും സമ്മേളന സെക്ഷനുകൾ വേദിയായിട്ടുണ്ട്. സഭാ രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം പലരെയും പിന്തള്ളിയും, നിലവാരം ഇല്ലാത്തവരെ ഉൾക്കൊള്ളി ച്ചും, ഇഷ്ടക്കാർക്ക് അവസരം കൊടുത്തും ആത്മീയ സമ്മേളനത്തിന്റെ ശോഭ ഇല്ലാതാക്കിയ വിരളമായ അനുഭവങ്ങൾ ഇത്തവണ ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാം.
മത്സര കൺവഷനുകൾ ആകാതെ ആത്മീയ അന്തരീക്ഷം തുളുമ്പുന്ന, ക്രിസ്‌തുവിനെ ഉയർത്തുന്ന സുവിശേഷ മഹായോഗങ്ങൾ വിശ്വാസ സമൂഹത്തിനു സമ്മാനിക്കാൻ അതാതു സഭാഭരണ നേതൃത്വങ്ങൾക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Advertisement