പരിശുദ്ധാത്മാവിന് കീഴ്പ്പെട്ട് ജീവിക്കുക: പാസ്റ്റർ ബാബു ചെറിയാൻ
ഹെവൻലി ആർമീസ് വാർഷിക സമ്മേളനം സമാപിച്ചു
പരിശുദ്ധാത്മാവിന് കീഴ്പ്പെട്ട് ജീവിക്കുക: പാസ്റ്റർ ബാബു ചെറിയാൻ
വാർത്ത: ചാക്കോ കെ. തോമസ്
പാസ്റ്റർ ബാബു ചെറിയാൻ (വലത് ) പ്രസംഗിക്കുന്നു
ബെംഗളുരു: ''ക്രൈസ്തവ ശുശ്രൂഷകർ പരിശുദ്ധാത്മാവിന് കീഴ്പ്പെട്ട് ജീവിക്കുന്നവരാകണമെന്ന് പാസ്റ്റർ ബാബു ചെറിയാൻ പ്രസ്താവിച്ചു. കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 20 -ാമത് വാർഷിക സമ്മേളനത്തിൽ ക്രിസ്തീയ ജീവിതത്തിലും ശുശ്രൂഷയിലും പരിശുദ്ധാത്മാവിൻ്റെ പങ്ക് എന്ന വിഷയത്തെ ആസ്പധമാക്കി പ്രസംഗിക്കുകയായിരുന്നു: അദ്ദേഹം.
ക്രിസ്തീയ ജീവിതത്തിലും സഭാ ശുശ്രൂഷയിലും പരിശുദ്ധാത്മാവിന് വിധേയപ്പെട്ട് ജീവിച്ചാൽ നമ്മളിൽ സകലവും കീഴ്പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ബണ്ണാർഗട്ടെയിലെ ലയോള ഐ.റ്റി.ഐ കോളേജിൽ നടന്ന ശുശ്രൂഷക സമ്മേളനം റവ.നോയൽ ഫിന്നി ജോൺ ഉദ്ഘാടനം ചെയ്തു.
പാസ്റ്റർ സിബി ജേക്കബ് ( വലത് ) പ്രസംഗിക്കുന്നു
പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ് ആരംഭകാല പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു. സെക്രട്ടറി പാസ്റ്റർ സന്തോഷ് കുമാർ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.
ദീർഘ വർഷങ്ങൾ കർണാടകയിൽ വിവിധ മേഖലകളിൽ സുവിശേഷ പ്രവർത്തനം ചെയ്ത ശുശ്രൂഷകരും ക്രൈസ്തവ പ്രവർത്തകരുമായ 17 പേരെ സമ്മേളനത്തിൽ ആദരിച്ചു.
വൈകിട്ട് ബണ്ണാർഗട്ടെ ഹോളി സ്പിരിറ്റ് പി.യു.കോളേജ് ഓഡിറ്റോറിയത്തിൽ സുവിശേഷയോഗവും നടത്തി.
വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളുമായി അഞ്ഞൂറിലധികം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സി.ജെ.ജോയ് എന്നിവർ നേതൃത്വം നൽകി.
Advertisement