ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കണ്ണൂർ മേഖല അദ്ധ്യാപക സമ്മേളനം മാർച്ച് 2ന്

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കണ്ണൂർ മേഖല അദ്ധ്യാപക സമ്മേളനം മാർച്ച് 2ന്

കണ്ണൂർ: ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കണ്ണൂർ മേഖല അദ്ധ്യാപക സമ്മേളനം മാർച്ച് 2ന് ശനിയാഴ്ച രാവിലെ 10 മുതൽ ഐപിസി നെല്ലിക്കുന്ന്, കണ്ണൂർ സഭാഹാളിൽ നടക്കും. ഐപിസി കണ്ണൂർ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ പി.ജെ. ജോസ് അദ്ധ്യക്ഷത വഹിക്കും. ഗുഡ്‌ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് ക്ലാസുകൾ നയിക്കും.

'ആധുനീക കാലഘട്ടത്തിൽ സൺഡേസ്കൂൾ എങ്ങനെ ചലനാത്മമാക്കാം' എന്നതാണ് വിഷയം.

ഭാരവാഹികളായ പാസ്റ്റർമാരായ ജോർജ് മാത്യു, മധുസൂധനൻ പി, മോൻസി ടി.ജെ., ജെയ്‌മോൻ ലൂക്കോസ്, ലിജോമോൻ പി.എസ് എന്നിവർ നേതൃത്വം നൽകും. 

Advertisement