കേരളത്തിന് അഭിമാനമായി മെഡൽ നേട്ടവുമായി അഖിൽ

കേരളത്തിന് അഭിമാനമായി മെഡൽ നേട്ടവുമായി അഖിൽ

വാർത്ത : അനീഷ് പാമ്പാടി

പാമ്പാടി : ഗോവയിൽ നടന്ന ആറാമത് മാസ്റ്റേഴ്സ് നാഷണൽ ഗെയിംസിൽ ഹോക്കിയിൽ കേരളത്തിനായി മത്സരിച്ച അഖിൽ ജോണിന് വെങ്കലം. ഫോർവേഡായി  കളിച്ചാണ് അഖിൽ കേരളത്തിന് വേണ്ടി വെങ്കലം കരസ്ഥമാക്കിയത്.
പാമ്പാടി ചിറക്കടവിൽ വീട്ടിൽ സി.ജെ ജോണിന്റെയും സുമ ജോണിന്റെയും മകനാണ് അഖിൽ, ഏക സഹോദരൻ അമൽ.

മുൻപ് സ്കൂൾ തലത്തിൽ കോട്ടയം ജില്ലക്ക് വേണ്ടിയും കേരളത്തിനു വേണ്ടിയും അനേകം മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. പാമ്പാടി ഫുഡ്‌നോട്സ് മാനേജരായി അഖിൽ ജോലി ചെയ്യുന്നു.

ഐപിസി പാമ്പാടി സെന്റർ പാമ്പാടി ബെഥേൽ സഭാഗമാണ് അഖിൽ. സൺ‌ഡേ സ്കൂളിളും പിവൈപിഎ യിലും ചെറു പ്രായം മുതൽ സജീവമായ അഖിൽ ടാലന്റ് പരിശോധനകളിലും മറ്റും നിരവധി സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.

Advertisement