“യേശു കി പ്രേം കാഹാനി”: സംഗീത വിരുന്നു ഓഗസ്റ്റ് 11ന് ഡാളസിൽ

“യേശു കി പ്രേം കാഹാനി”: സംഗീത വിരുന്നു ഓഗസ്റ്റ് 11ന് ഡാളസിൽ

ശിഷ്യ തോംസൺ & ശിഷ്യ സബിത എന്നിവർ നയിക്കുന്ന ക്രിസ്ത്യൻ സംഗീത വിരുന്നു ഓഗസ്റ്റ് 11ന് ഡാളസിൽ
           
ഡാളസ്സ്: വിക്ടറി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ കോർത്തിണക്കികൊണ്ട്  “യേശു കി പ്രേം കാഹാനി ” എന്ന പേരിൽ ഒരു സംഗീത വിരുന്ന് വിക്ടറി ചർച്ചിൽ  (1724 ബാർണസ് ബ്രിഡ്ജ് റോഡ്) ഓഗസ്റ്റ് 11നു വൈകിട്ട് 7ന് നടക്കും. “യേശുവിന്റെ സ്നേഹത്തിന്റെ കഥ”ആസ്പദം ആക്കി സുവിശേഷകൻ ശിഷ്യ തോംസൺ കുടുംബമായി സംഗീതവും ജീവിതാനുഭവങ്ങളും പങ്കു വെക്കും. യുഎഇ എമിരേറ്റ്സ് എയർലൈൻസിൽ മാനേജർ ആയി ജോലി ചെയ്ത ശിഷ്യ തോംസൺ, ദുബൈയിലെ ഇംഗ്ലീഷ് ഹിന്ദി നേപ്പാളി സഭകൾ നയിക്കുന്നു .2000-ത്തിൽ ആരംഭിച്ച്, ഇന്ത്യ നേപ്പാൾ ദുബായ് കാനഡ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ശിഷ്യാശ്രമത്തിന്റെ സ്ഥാപകനുമാണ്. ഇദ്ദേഹം ചില പുസ്തകങ്ങളും ഉത്തരേന്ത്യയിൽ ഉപയോഗിക്കുന്ന തും ജഗത് കി ജ്യോതി" ഉൾപ്പെടെ നിരവധി ധാരാളം ഹിന്ദി ഭക്തി ഗാനങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹം ഇന്നു നിത്യതയിൽ വിശ്രമിക്കുന്ന എം.ഇ.  ചെറിയാൻ സാറിന്റെ സഹോദരി പുത്രനാണു. 

വാർത്ത: പാസ്റ്റർ സിസിൽ എം. അനിയൻ

Advertisement