ഏലിയാമ്മ എബ്രഹാം (75) ഡാളസിൽ നിര്യാതയായി
ചിക്കാഗോ : ദീർഘകാലം ചിക്കാഗോ ഹിൽസൈഡില്‍ താമസിച്ചിരുന്ന എബ്രഹാം കുര്യന്റെ (ബേബിച്ചായൻ) ഭാര്യ ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ - 75) ഡാളസിൽ നിര്യാതയായി. സംസ്കാരം ചിക്കാഗോ ഇന്റർനാഷണൽ പെന്തെക്കോസ്ത് അസംബ്ലിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 25 ശനിയാഴ്ച രാവിലെ 9.30 ന് സയോൻ ക്രിസ്ത്യൻ ചർച്ചിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയോടെ മേരിഹിൽ സെമിത്തേരിയിൽ.
റാന്നി കൊറ്റനാട് പനത്തോട്ടത്തിൽ കുടുംബാംഗമാണ്. റാന്നി ഐപിസി കൊറ്റനാട്. സഭാംഗമായിരുന്നു.
ലിൻഡ, ലാൻസ്, ലീന എന്നിവരാണ് മക്കൾ. കുഞ്ഞുമോൻ (ഡൽഹി), മോളി ( ചിക്കാഗോ), സാബു (ചിക്കാഗോ) എന്നിവർ സഹോദരങ്ങളാണ്.
വാർത്ത: കുര്യൻ ഫിലിപ്പ്

