ടി.ടി. ബേബി കടമ്മനിട്ട (84) നിര്യാതനായി
കടമ്മനിട്ട: ഇലന്തൂർ താഴയിൽ കുടുംബാംഗവും ഐപിസി കേരളാ കൗൺസിൽ മുൻ അംഗവും, സ്റ്റേറ്റ് കൗൺസിൽ മുൻ ഓഫിസ് മാനേജർ ടി.ടി. ബേബി (84) നിര്യാതനായി. ദീർഘവർഷങ്ങൾ ഐപിസി പത്തനംതിട്ട സെൻറർ ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ഫെബ്രുവരി 9, തിങ്കളാഴ്ച രാവിലെ 9 ന് ചാന്തുകാവ് ഐപിസി കർമ്മേൽ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30ന് സഭാ സെമിത്തേരിയിൽ.
ഭാര്യ: ചെങ്ങന്നൂർ മുക്കത്ത് കുടുംബാംഗം ലീലാമ്മ ബേബി.
മക്കൾ: പാസ്റ്റർ എബി എബ്രഹാം (ഐ.പി.സി കൊക്കാത്തോട്), ലിബി, ലിജി. മരുമകൾ: ശേബ എബി
വാർത്ത: സാജൻ ഈശോ പ്ലാച്ചേരി
Advertisement





























































































