വാലന്റൈൻസ് ഡേയിൽ 'അഗാപ്പേ ലവ്' മായി പിവൈപിഎ കോട്ടയം നോർത്ത് സെന്റർ
കോട്ടയം: വാലന്റൈൻസ് ദിനമായ ഫെബ്രുവരി 14ന് ജീവനെ നൽകിയ അഗാപ്പെ സ്നേഹത്തിന്റെ പാട്ടും, സന്ദേശവും, പാവ നാടക അവതരണവുമായി പി വൈ പി എ കോട്ടയം നോർത്ത് സെന്റർ സ്നേഹ സന്ദേശ റാലി സംഘടിപ്പിക്കും. രാവിലെ 10ന് ഐപിസി കോട്ടയം നോർത്ത് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് സ്നേഹ സന്ദേശ റാലി ഉദ്ഘാടനം ചെയ്യും. സെന്റർ പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് അധ്യക്ഷത വഹിക്കും. പാസ്റ്റർ ഷിജു ആന്റണി സന്ദേശം നൽകും.
മദ്യം ലഹരി എന്നിവയുടെ വിപത്തിനെതിരായി ഹാഗിയോസ് ടീം അടൂർ പാവനാടകം അവതരിപ്പിക്കും. കോട്ടയം പട്ടണത്തിലെ ചുങ്കം മുതൽ മണർകാട് കവല വരെയാണ് സന്ദേശ റാലി കടന്നുപോകുന്നത്. പിവൈപിഎ സെക്രട്ടറി ഡോ. ഫെയ്ത് ജെയിംസ്, ട്രഷറർ ഫിന്നി മാത്യു, വൈസ് പ്രെസിഡന്റുമാരായ പാസ്റ്റർ സജി മോഹൻ, ഫെയ്ത്മോൻ ജെ, ജോയിൻ സെക്രട്ടറിമാരായ ജയ്സൺ ജോസ്, ലവി കുര്യാക്കോസ്, പബ്ലിസിറ്റി കൺവീനർ ഫിന്നി ബേബി എന്നിവർ നേതൃത്വം നൽകും.