തമിഴ്‌നാട്ടില്‍ 500 മദ്യവില്‍പന ശാലകള്‍ പൂട്ടി

തമിഴ്‌നാട്ടില്‍ 500 മദ്യവില്‍പന ശാലകള്‍ പൂട്ടി

ചെന്നൈ: തമിഴ്‌നാട്ടില്‍ 500 ചില്ലറ മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടി വാക്ക് പാലിക്കാന്‍ സ്റ്റാലിന്‍. അധികാരത്തിലെത്തിയ ശേഷം ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് ഡി.എം.കെ. പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. 5,329 ചില്ലറ മദ്യവില്‍പന ശാലകളാണ് തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളത്. ഇതില്‍ 500 എണ്ണം അടച്ചുപൂട്ടുമെന്ന് മുന്‍ എക്സൈസ് വകുപ്പുമന്ത്രി വി. സെന്തില്‍ ബാലാജി ഏപ്രില്‍ 12-ന് നിയമസഭയെ അറിയിച്ചിരുന്നു. 

വില്‍പ്പന കുറവുള്ള മദ്യക്കടകള്‍ക്കൊപ്പം ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള കടകളാണ് പൂട്ടുന്നത്. പൂട്ടുവീഴുന്ന മദ്യക്കടകള്‍ ഏറ്റവും കൂടുതലുള്ളത് ചെന്നൈയിലാണ്.