വെൺപ്രഭ വിതറി കൊട്ടാരക്കര; പെന്തെക്കോസ്തു മിഷൻ സാർവ്വദേശീയ കൺവെൻഷനു തുടക്കമായി
പെന്തെക്കോസ്തു മിഷൻ സാർവ്വദേശീയ കൺവെൻഷനു തുടക്കമായി
ഗുഡ്ന്യൂസ് സ്റ്റാള്‍
സ്റ്റാളിൽ ജില്ലാ കോർഡിനേറ്റർ കെ.പി. തോമസും, പ്രതിനിധി ജേക്കബ് ജോണും
ആരാധനാഹാളിനു സമീപം എം. സി. റോഡില്‍ സുനേത്രാ ഹോസ്പിറ്റലിനു എതിർവശം ഗുഡ്ന്യൂസ് സ്റ്റാള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വരിസംഖ്യ, പരസ്യം എന്നിവ അടക്കുന്നതിന് സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വരിസംഖ്യ അടക്കുന്നവര്‍ക്ക് ഗുഡ്ന്യൂസ് കലണ്ടര്‍ സൗജന്യമായി ലഭിക്കുന്നതാണ്. |
ചാക്കോ കെ തോമസ്, ബെംഗളൂരു
കൊട്ടാരക്കര: ദി പെന്തെക്കൊസ്തു മിഷന്റെ കേരളത്തിലെ ഏറ്റവും വലിയ ആത്മീയസംഗമമായി കൊട്ടാരക്കര അന്തർദേശീയ കൺവൻഷൻ ഇന്നലെ വൈകുന്നേരം റ്റിപിഎം അന്തർദേശീയ കൺവൻഷൻ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു. ബെംഗളുരു സെന്റർ പാസ്റ്റർ തമ്പി ദുരൈയുടെ പ്രാർഥനയോടെ ആരംഭിച്ച കൺവൻഷനിൽ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ് ആമുഖപ്രസംഗം നടത്തി. പ്രഥമ യോഗത്തിൽ പാസ്റ്റർ മാത്യു ജോൺ മുഖ്യപ്രഭാഷണം നടത്തി. തിന്മകൾ നിറഞ്ഞ സമകാലിക ലോകത്തിൽ യേശുക്രിസ്തുവിനോടൊപ്പമുള്ള പരിപാവനമായ ജീവിതം നയിക്കാൻ തയ്യാറാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. ക്രിസ്തുവിലൂടെ പാപമോചനം പ്രാപിച്ചവർ ഭൂമിയിൽ അവിടുത്തെ നാമത്തെ മഹത്ത്വപ്പെടുത്താൻ നിയോഗിക്കപ്പെട്ടിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
വൈകുന്നേരം മൂന്നുമണിയോടെ പത്തനംതിട്ട സെന്റർ അസി. പാസ്റ്റർ എ.ജി.ജോണിൻ്റെ ( ഷാജി ) പ്രാർഥനയോടെ ആരംഭിച്ച സുവിശേഷ വിളംബരറാലി എംസി റോഡിലൂടെ കൺവൻഷൻ ഗ്രൗണ്ടിലെത്തിയതോടെ 90-ാമതു കൊട്ടാരക്കര കൺവൻഷനു തുടക്കമായി. കൺവൻഷനു മുന്നോടിയായി ഞായറാഴ്ച രാവിലെ 7.30 നു കൊട്ടാരക്കര സെന്റർ ഫെയ്ത്ത്‌ഹോമിലെ സൺഡേസ്‌കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്നുള്ള പ്രത്യേക സുവിശേഷവിളംബര റാലി ഉണ്ടായിരുന്നു.
ഞായറാഴ്ചവരെ നടക്കുന്ന യോഗങ്ങളിൽ സഭയിലെ പ്രധാന ശുശ്രൂഷകൾ പ്രസംഗിക്കും. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവൻഷൻ ഗാനങ്ങൾ ആലപിക്കും. ദിവസവും ബൈബിൾ ക്ലാസ്, പൊതുയോഗം, കാത്തിരിപ്പുയോഗം, സംഗീതശുശ്രൂഷ, സുവിശേഷ പ്രസംഗം, രോഗശാന്തിശുശ്രൂഷ എന്നിവയും ശനിയാഴ്ച യുവജനസമ്മേളനവും ഉണ്ടായിരിക്കും.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര സെന്റർ സഭയുടെ കീഴിലുള്ള 40 പ്രാദേശിക സഭകളിലെയും പുനലൂർ സെന്ററിന് കീഴിലുള്ള 15 പ്രാദേശിക സഭകളിലെയും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. വൈകിട്ട് 5.45ന് പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷ ഉണ്ടായിരിക്കും.
12 നു രാവിലെ സഭയുടെ കേരളത്തിലെ 12 സെന്ററുകളിൽനിന്നും തമിഴ്‌നാട്ടിലെ മധുര, നാഗർകോവിൽ, പാളയംകോട്ട, തൂത്തുക്കുടി, നാസറേത്ത് എന്നീ സെന്ററുകളിൽ നിന്നുള്ള പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗവും ഉണ്ടായിരിക്കും. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസഫ്കുട്ടിയും സഹ ശുശ്രൂഷകരും കൺവൻഷന് നേതൃത്വം നൽകും.
Advertisement