വൃക്കരോഗികൾക്ക് ജീവിതം നല്കി ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ ; 'ജീവനം മിഷൻ - 24 ' പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയിൽ

വൃക്കരോഗികൾക്ക് ജീവിതം നല്കി  ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്റർ ; 'ജീവനം മിഷൻ - 24  ' പദ്ധതിയുടെ ഉദ്ഘാടനം ജനുവരിയിൽ

വാർത്ത: ജോസ് കടമ്പനാട്

ന്യൂയോർക്ക്: ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ വൃക്കരോഗികളിൽ ഡയാലിസിസിന് വിധേയമാകുന്ന അർഹരായവർക്ക്  സഹായം നല്കും.' ജീവനം മിഷൻ -24  ' എന്ന പേരിലാണ് ഈ പദ്ധതി അറിയപ്പെടുന്നത്. ഇതിന്റെ ഉദ്ഘാടനം ജനുവരിയിൽ കോട്ടയം ഗുഡ്ന്യൂസ് ഓഫീസിൽ നടക്കും.  ന്യൂയോർക്കിൽ ചേർന്ന ചാപ്റ്ററിന്റെ കൗൺസിൽ യോഗമാണ് ഈ തീരുമാനം എടുത്തത്.

ഡയാലിസ് ചെയ്യുന്ന വൃക്കരോഗികളിൽ സാമ്പത്തികമായി വളരെ ദുരിതം അനുഭവിക്കുന്ന 10 രോഗികൾക്കാണ് പ്രതിമാസം ധനസഹായം നല്കുന്നത്. ഇതിൽ ന്യൂയോർക്ക് ശാലേം പെന്തെക്കോസ്തു ടാബർനാക്കിൾ സഭ മൂന്നു പേർക്കുള്ള ധനസഹായം നല്കും

ഇതിനായി നേരത്തേ ലഭിച്ച അപേക്ഷകളിൽ നിന്നും അന്വേക്ഷണം നടത്തി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് ഗുഡ്ന്യൂസ് ന്യൂയോർക്കിലുള്ള ചാപ്റ്റർ ഭാരവഹികൾക്ക് നല്കി.

പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസ് , വൈസ് പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് , സെക്രട്ടറി പാസ്റ്റർ ജയിംസ് ഏബ്രഹാം , ട്രഷറാർ ജോസഫ് കുമ്പനാട് , രക്ഷാധികാരികളായ പാസ്റ്റർ ഇട്ടി എബ്രഹാം, പാസ്റ്റർ ജോസഫ് വില്യംസ്, പാസ്റ്റർ മോനി മാത്യു, ജോസ് കടമ്പനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. 

ഗുഡ്ന്യൂസ് ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ കാലങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ ഭാരതത്തിലെ പാവപ്പെട്ടവരായ ഒട്ടേറെ കുടുംബങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്.

ഭവന നിർമ്മാണ സഹായം, വിവാഹ സഹായം, വിദ്യാഭ്യാസ സഹായം, കോവിഡ് കാലത്ത് നിത്യതയിൽ ചേർക്കപ്പെട്ട കുടുംബങ്ങൾക്ക് സഹായം, വിധവ സഹായം എന്നിവ ചെയ്തിട്ടുണ്ട്.

Advertisement