എബി കുര്യൻ സൈക്ലിങ് ഇവൻ്റിൽ സൂപ്പർ റാൻഡന്നൂർ

എബി കുര്യൻ സൈക്ലിങ് ഇവൻ്റിൽ സൂപ്പർ റാൻഡന്നൂർ

ചാക്കോ കെ.തോമസ്, ബെംഗളൂരു

പുനലൂർ: 600 കിലോമീറ്റർ സൈക്ലിങ് 40 മണിക്കൂറിൽ പൂർത്തിയാക്കി കുളത്തുപ്പുഴ കുന്നുംപുറം ഗ്ലോറി ഭവനിൽ എബി കുര്യൻ സൂപ്പർ റണ്ണർ (റാൻഡന്നൂർ) പദവി നേടി. 

ദി പെന്തെക്കൊസ്ത് മിഷൻ പുനലൂർ സെൻ്റർ കുളത്തുപ്പുഴ സഭാംഗം ജി. കുഞ്ഞുമോൻ- സാറാമ്മ ദമ്പതികളുടെ മകനാണ് എബി കുര്യൻ.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 200, 300, 400 കിലോമീറ്ററുകൾ സൈക്ലിങ് എന്ന നാഴികക്കല്ലുകൾ പിന്നിട്ട ശേഷമാണ് 600 കിലോമീറ്റർ നേട്ടം എബി സ്വന്തമാക്കിയത്. 

ട്രിവാൻഡ്രം ബൈക്കേഴ്സ് ക്ലബ് നേതൃത്വത്തിലാണ് ബിആർഎം സൈക്ലിങ് ഇവൻ്റ് നടത്തിയത്. 

പാരീസ് ആസ്ഥാനമാക്കിയുള്ള ഓഡക്സ് ഇന്ത്യാ റണ്ണറേഴ്സ് അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് സൈക്ലിങ് പൂർത്തിയാക്കുന്നവർക്കാണു സൂപ്പർ റണ്ണർ പദവി നൽകുന്നത്.

ചെറുപ്പം മുതൽ സൈക്ലിങ്ങിൽ താൽപര്യം ഉണ്ടായിരുന്നെങ്കിലും 2019 മുതലാണ് വ്യായാമം എന്ന നിലയിൽ എബി സൈക്ലിങ് ജീവിതത്തിൻ്റെ ഭാഗമാക്കിയത്.

കഴിഞ്ഞ 4 വർഷം കൊണ്ട് 30000 കിലോമീറ്ററിലധികം സൈക്ലിങ് യാത്ര പൂർത്തിയാക്കുവാൻ സാധിച്ചത് ദൈവീക അനുഗ്രഹമാണന്നും അതിന് പ്രോത്സാഹനം നൽകിയത് തൻ്റെ മാതാപിതാക്കളും ഭാര്യ ഫേബയുമാണന്ന് എബി ഗുഡ്ന്യൂസിനോട് പറഞ്ഞു. 

ബാംഗ്ലൂരിൽ ഹോസ്പിറ്റൽ മാനേജ്മെൻ്റ് വിഭാഗത്തിൽ ജോലിയിലായിരുന്ന എബിയും നേഴ്സായിരുന്ന ഫേബേയും കുടുംബമായി കഴിഞ്ഞ 2 വർഷമായ് മാതാപിതാക്കളൊടൊപ്പം കുളത്തുപ്പുഴയിൽ ആണ് താമസം.

മക്കൾ.അബിഗേൽ, നേഥൻ

Advertisement