ക്രൈസ്തവ സമൂഹം ക്രിസ്തുവിലേക്കു മടങ്ങി വരണം: പാസ്റ്റർ ടി.ജെ. സാമുവേൽ

ക്രൈസ്തവ സമൂഹം ക്രിസ്തുവിലേക്കു മടങ്ങി വരണം: പാസ്റ്റർ ടി.ജെ. സാമുവേൽ
പാസ്റ്റർ ടി.ജെ. സാമുവേൽ ഉദ്ഘാടനം ചെയ്യുന്നു. പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, ബാബു വർഗീസ്, ഡോ.ഐസക് വി മാത്യു, ഏബ്രഹാം ഉണ്ണൂണ്ണി, പി.കെ.ജോസ്, പി.ബേബി, ജേക്കബ് ജോൺ, രാജൻ എബ്രഹാം, ഫിന്നി ജോർജ്, ടി.കെ.കോശിവൈദ്യൻ, മനുവേൽ ജോൺസൻ, ടി. മത്തായിക്കുട്ടി, എന്നിവർ സമീപം

ക്രൈസ്തവ സമൂഹം ക്രിസ്തുവിലേക്കു മടങ്ങി വരണം: പാസ്റ്റർ ടി.ജെ. സാമുവേൽ

ഏ.ജി മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷന് തുടക്കമായി

അടൂർ-പറന്തൽ:  ക്രൈസ്തവ സമൂഹം ക്രിസ്തുവിലേക്കു മടങ്ങി വരണമെന്നും അങ്ങനെയുണ്ടായാൽ ക്രിസ്തു ക്രൈസ്തവ സമൂഹത്തിലേക്കും മടങ്ങി വരുമെന്നും എ.ജി.മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്  പാസ്റ്റർ ടി.ജെ. സാമുവേൽ പ്രസ്താവിച്ചു. അസംബ്ലീസ് ഓഫ് ഗോഡ്  മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ ക്രൈസ്തവ മൂല്യത്തിൽ നിലനില്കണം. ലോകത്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ച് സഭയ്ക്കു മാറ്റം വരുവാൻ പാടില്ല. ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുവാൻ കഴിയുന്ന ആദ്യകാല വിശ്വാസത്തിൽ ജീവിക്കുവാൻ കഴിയാതെ പോയാൽ ആത്യന്തിക ലക്ഷ്യത്തിൽ എത്തിപ്പെടാതെ പോകുമെന്നും ഓർക്കേണ്ടതാണ്. സഭയും വിശ്വാസികളും ശ്രദ്ധാപൂർവ്വം ജീവിച്ചു മുന്നേറുവാൻ അദ്ദേഹം ഓർമ്മിപ്പിച്ചു. 

സഭയുടെ ഉത്തരമേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗീസ് അദ്ധ്യക്ഷനായിരുന്നു. സഭാ ട്രഷറാർ പാസ്റ്റർ പി.കെ.ജോസ് മുഖ്യ പ്രഭാഷണം നടത്തി. പാസ്റ്റർമാരായ ജേക്കബ് ജോൺ, മാനുവേൽ ജോൺസൻ, ഏബ്രഹാം ഉണ്ണൂണ്ണി എന്നിവർ അതിഥികളായിരുന്നു. 

പാസ്റ്റർമാരായ പ്രകാശ് ജോൺ, ബ്രദർ ഡേവിഡ് ശാമുവേൽ, പാസ്റ്റർ എം.ടി. സൈമൺ, ടി.ടി.ജേക്കബ് തുടങ്ങിയവർ പ്രാർത്ഥന നയിച്ചു. എ.ജി. ക്വയർ ഗാനശുശ്രുഷ നയിച്ചു. ഐ.പി.സി.മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോൺ ആശിർവാദ പ്രാർത്ഥന നയിച്ചു.

നാളെ ചൊവ്വാ രാവിലെ ഒമ്പതിന് ശുശ്രൂഷക സമ്മേളനത്തിൽ ഡിസൈപ്പിൾഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിട്യൂട്ട് തയ്യാറാക്കിയ പാഠാവലി അവതരണവും പരിശീലനവും നടക്കും. ഉച്ചയ്ക്ക് രണ്ടിന് ശുശ്രുഷകർക്കായി പ്രത്യേകസമ്മേളനം നടക്കും. വൈകിട്ട് അഞ്ച് മുപ്പതിന് പൊതുസമ്മേളനം നടക്കും.

Advertisement