പെന്തകോസ്ത് യുവസമൂഹത്തിന് അഭിമാനമായി കെസിയയും എമിലും

പെന്തകോസ്ത് യുവസമൂഹത്തിന് അഭിമാനമായി കെസിയയും എമിലും

മോൻസി മാമ്മൻ തിരുവനന്തപുരം

തിരുവനന്തപുരം:  കേരള മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി എമിലും കെസിയയും. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും വ്യാഴാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ, പാസ്‌റ്റർ റോയ് ജോഷ്വായുടെയും  ശോശാമ്മ റോയിയുടെയും  മകനാണ് എമിൽ.

ഐപിസി ചെങ്ങന്നൂർ സെന്ററിലെ മേൽപ്പാടം ഐ പി സി  ചർച്ചിലെ അംഗം കൊച്ചുപുത്തൻപുരയിൽ  ശ്രീ മത്തായി കെ സി യുടേയും വത്സമ്മ മത്തായിയുടെയും  മകളാണ് കെസിയ.

കേരളത്തിലെ ഓരോ സര്‍വ്വകലാശാലകളിലെയും കോളേജുകളില്‍ വിവിധ പഠനവിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദ പഠനം പൂര്‍ത്തിയാക്കുന്ന ആയിരം പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപയും, പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നല്‍കുക.