ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ ഫെബ്രു. 21 മുതൽ

ഐപിസി നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ  ഫെബ്രു. 21 മുതൽ

 പാസ്റ്റർ സുബാഷ് കെ.ടി നിലമ്പൂർ

നിലമ്പൂർ : ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ നിലമ്പൂർ സൗത്ത് സെൻ്റർ കൺവെൻഷൻ  ഫെബ്രുവരി 21 മുതൽ ,25 വരെ  പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളജ് ഗ്രൗണ്ടിൽ നടക്കും. 

സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ അനീഷ് കാവാലം പാസ്റ്റർ അനീഷ് തോമസ്, പാസ്റ്റർ തോമസ് ഫിലിപ്പ് , ഡോക്ടർ സാബു കെ. ഉമ്മൻ, സിസ്റ്റർ  സ്റ്റാർലാ ലൂക്ക് എന്നിവർ പ്രസംഗിക്കും. പൊതുയോഗങ്ങൾ എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ 8:30 വരെയും  22 വ്യാഴം രാവിലെ 10 മണി മുതൽ ഒരു മണി വരെ ശുശ്രൂഷക സമ്മേളനവും 23 വെള്ളി രാവിലെ 10 മുതൽ  ഉപവാസ പ്രാർത്ഥനയും സോദരി സമാജ വാർഷിക സമ്മേളനവും 24 ശനിയാഴ്ച 10 മണി മുതൽ ഒരു മണി വരെ ഗ്രാജുവേഷനും ഉച്ചകഴിഞ്ഞ് രണ്ടു മണി മുതൽ നാലു മണി വരെ സൺഡേസ്കൂൾ & പി വൈ പി എ വാർഷിക സമ്മേളനവും നടക്കും. 25 ഞായറാഴ്ച 8 30 മുതൽ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടും സമാപിക്കും.