ഐപിസി തൃശ്ശൂർ സൗത്ത് സെന്റർ കൺവെൻഷൻ ഡിസം. 27 മുതൽ

ഐപിസി തൃശ്ശൂർ സൗത്ത് സെന്റർ കൺവെൻഷൻ ഡിസം. 27 മുതൽ

തൃശൂർ :ഐപിസി സൗത്ത് സെന്റർ കൺവെൻഷൻ ഡിസം. 27 ബുധൻ മുതൽ 31 ഞായർ വരെ വൈകീട്ട് 6ന് ചാലാപാടം ഐപിസി ഫിലദൽഫിയ ഗ്രൗണ്ടിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സി. സി. ചാക്കോ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഷാജി. എം. പോൾ, റെജി ശാസ്താംകോട്ട, സാജു ചാത്തന്നൂർ, ബാബു ചെറിയാൻ, ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ പ്രസംഗിക്കും.

മിസ്പാ വോയ്‌സ് ഗാനങ്ങൾ ആലപിക്കും. വ്യാഴം രാവിലെ 10 ന് സോദരി സമാജം സമ്മേളനം, വെള്ളി 10ന് ഉപവാസപ്രാത്ഥന, ശനി 2.30 ന് സൺ‌ഡേസ്കൂൾ -പി വൈ പി എ വാർഷികം, ഞായർ രാവിലെ 9 ന് സംയുക്ത സഭാ യോഗവും നടക്കും.