ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പ് പ്രവർത്തനോദ്ഘാടനവും അനുമോദന സമ്മേളനവും ഡിസം. 9ന്
ഇരിട്ടി : താലൂക്കിലെ പാസ്റ്റേഴ്സിന്റെ ഐക്യ സമിതിയായ ഇരിട്ടി താലൂക്ക് പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പ്രവർത്തനോദ്ഘാടനവും, 35 വർഷത്തിലധികമായി കർതൃ വേലയിലായിരുന്ന ദൈവദാസന്മാരെ ആദരിക്കുന്ന ചടങ്ങും മിഷനറി കുടുംബ സംഗമവും ഡിസംബർ 9 രാവിലെ 9. 30 മുതൽ ഇരിട്ടി ടൗൺ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും.
ചർച്ച് ഓഫ് ഗോഡ് മിഡിൽ ഈസ്റ്റ് എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് മുഖ്യാതിഥി ആയിരിക്കും. പാസ്റ്റേഴ്സ് ഫെലോഷിപ്പ് ഭാരവാഹികളായ പാസ്റ്റർ ജോമോൻ ജോസഫ് (പ്രസിഡണ്ട് ), പാസ്റ്റർ എ.ഡി. തോമസ് (സെക്രട്ടറി), പാസ്റ്റർ ഷാജി ജോർജ് (ട്രഷറാർ) തുടങ്ങിയവർ നേതൃത്വം നൽകും.
Advertisement































