ഡിസ്ട്രിക്ട് പാസ്റ്റര്‍മാരായി സണ്ണി ഡേവിഡും ബിജു പി. ജോയിയും നിയമിതരായി

ഡിസ്ട്രിക്ട് പാസ്റ്റര്‍മാരായി സണ്ണി ഡേവിഡും ബിജു പി. ജോയിയും നിയമിതരായി
പാസ്റ്റർമാരായ സണ്ണി ഡേവിഡും ബിജു പി. ജോയിയും

ആന്‍ഡമാന്‍ & നിക്കബാര്‍: ഐപിസി ആന്‍ഡമാന്‍ & നിക്കബാറില്‍ നോര്‍ത്ത് & മിഡില്‍ ഡിസ്ട്രിക്ട് പാസ്റ്ററായി സണ്ണി ഡേവിഡും സൗത്ത് ആന്‍ഡമാന്‍ ഡിസ്ട്രിക്ട് പാസ്റ്ററായി ബിജു പി.ജെ.യും നിയമിതരായി. ശുഷ്രൂഷകള്‍ക്ക് പ്രസിഡന്റ് പാസ്റ്റര്‍ ഡാനിയേല്‍ തോമസ്, സെക്രട്ടറി പാസ്റ്റര്‍ എബ്രഹാം രാജന്‍ തുടങ്ങിയവര്‍നേതൃത്വംനല്‍കി.

പാസ്റ്റര്‍ സണ്ണി ഡേവിഡ് കഴിഞ്ഞ 26 ല്‍ പരം വര്ഷങ്ങളായി ഐലന്‍ഡില്‍  പ്രവര്‍ത്തിക്കുന്നു. രംഗറ്റ് ഐപിസി പ്രയര്‍ സെന്റര്‍ സീനിയര്‍ ശുശ്രൂഷകനാണ്. ഭാര്യ: അന്നമ്മ സണ്ണി, മക്കള്‍: എമഴ്‌സണ്‍, എഡിസണ്‍, ഗ്രേസ് സാറ.

പാസ്റ്റര്‍ ബിജു പി.ജെ. കഴിഞ്ഞ 14 വര്‍ഷമായി ഐപിസി വിമ്പര്‍ളി ഗഞ്ചു സഭ ശുഷ്രൂഷകനാണ്. ഭാര്യ: ഷാനില, മക്കള്‍: ഐറിന്‍, അന്‍ഡേഴ്‌സണ്‍.

Advertisement