ഭക്തവത്സലൻ : മ്യൂസിക്കൽ നൈറ്റ് ഡിസം. 24 ന് നവി മുംബൈയിൽ
നവി മുംബൈ: മൺമറഞ്ഞു പോകാത്ത 250 ൽ പരം ഗാനങ്ങൾക്ക് തൂലിക ചലിക്കുകയും 300-ൽ അധികം ഗാനങ്ങൾക്ക് സംഗീതം പകരുകയും ചെയ്ത പാസ്റ്റർ ഭക്തവത്സലൻ്റ ഗാനങ്ങൾ കോർത്തിണക്കി നവി മുംബൈയിൽ ഡിസം. 24-ന് സ്തുതിഗീതം ഗാനസന്ധ്യ നടക്കും.
കർമ്മേൽ മീഡിയാ വിഷൻ മിനിസ്ട്രിയുടെ 11 -ാമത് വാർഷികത്തൊടനുബന്ധിച്ച് നവി മുംബൈയിലെ കാമോട്ടെ - സെക്ടർ 9- ലുള്ള MADP സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന "സ്തുതിഗീതങ്ങൾ" ഗാനസന്ധ്യയിൽ കേരളത്തിലും ബെംഗളൂരുവിലും മുംബൈയിലുമുള്ള പ്രശസ്ത ക്രൈസ്തവ ഗായകർ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മറാഠി തുടങ്ങിയ പ്രാദേശിക ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.
പാസ്റ്റർ ബെനിസൻ മത്തായി സന്ദേശം നല്കും.
വിവിധ ക്രൈസ്തവ സഭാ നേതാക്കൾ, മിഷനറി പ്രവർത്തകർ, വിശ്വാസികൾ, ഭക്തവത്സലൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുക്കും.
പാസ്റ്റർ അലക്‌സ് പൊൻവേലിൽ (ബെംഗളൂരു) പാസ്റ്റർ ഭക്തവത്സലന്റെ പാട്ടുകളുടെ പശ്ചാത്തല വിവരണവും പാസ്റ്റർ ബ്ലെസ്സൻ മാത്യു (ഗോവ) പരിപാടികളുടെ മുഖ്യാവതരണവും നടത്തും.