വാഹനാപകടം : പാസ്റ്റർ സുഭാഷ് പാലക്കാടും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

വാഹനാപകടം : പാസ്റ്റർ സുഭാഷ് പാലക്കാടും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു

നിലമ്പൂർ : കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ നിന്നും ഐ.പി.സി. നിലമ്പൂർ നോർത്ത് സെന്ററിലെ ശാലേം മുപ്പിനി സഭാ ശുശ്രൂഷകൻ പാസ്റ്റർ സുഭാഷും കുടുംബവും അത്ഭുതകരമായി രക്ഷപെട്ടു.

ഇവർ സഞ്ചരിച്ചിരുന്ന കാർ നിലമ്പൂരിനടുത്ത് വച്ച് നിയന്ത്രണം വിട്ട് കലിങ്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ അടിഭാഗം പൂർണ്ണമായും തകർന്നു. പാസ്റ്ററും ഭാര്യയും മക്കളും ഭാര്യ പിതാവും മാതാവും ഒപ്പം ഉണ്ടായിരുന്നു. സാരമായ പരിക്കുകളോടെ ഏവരും ഭവനത്തിൽ ആയിരിക്കുന്നു. ഗുഡ്ന്യൂസിൻ്റെ നിലമ്പൂർ ലേഖകനാണ് പാസ്റ്റർ സുബാഷ്. 

Advertisement