ജോയൽ പി. ജോസഫിന് നെഹ്റു ഡോക്ടറൽ ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ്

ജോയൽ പി. ജോസഫിന് നെഹ്റു ഡോക്ടറൽ ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ്

ബെംഗളൂരു: അമേരിക്കൻ സർവകലാശാലയിൽ നിന്നുള്ള ക്ഷണപ്രകാരം നെഹ്റു ഡോക്ടറൽ ഉപരിപഠനം നടത്തിയ ജോയൽ പി. ജോസഫിന് നെഹ്റു ഡോക്ടറൽ ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ് ലഭിച്ചു. 

ഐ.പി.സി ഷിമോഗ സെൻ്റർ പാസ്റ്റർ പി.പി.ജോസഫ് - സൂസൻ ജോസഫ് ദമ്പതികളുടെ മകനാണ്. കർണാടക പി.വൈ.പി.എ സ്റ്റേറ്റ് കൗൺസിൽ അംഗം, സൺഡെസ്ക്കൂൾ, ഐ.സി.പി .എഫ് എന്നീ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു ജോയൽ.
"Right,Run,Keep Faith" എന്ന പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവാണ്.

ബെംഗളൂരു വിശ്വേശരയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ബയോടെക്നോളജിയിൽ എൻജിനീയറിങ് ബിരുദവും എസ്ആർഎം യൂണിവേഴ്സിറ്റിയിൽ നിന്നു ജനറ്റിക് എൻജിനീയറിങ്ങിൽ എംടെക്കും നേടി. തുടർന്ന് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീജനറേറ്റീവ് മെഡിസിനിൽ ഗവേഷണം. 

ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലെ (ഐഐഎസ്‌...(ഐഐഎസ്‌സി) പിഎച്ച്ഡി പഠനകാലത്താണു ഇപ്പോൾ ഫുൾബ്രൈറ്റ് ഫെലോഷിപ്പ് ലഭിച്ചത്. നിലവിൽ ക്ലീവ്‌ലൻഡിലെ വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിൽ ബയോമെഡിക്കൽ എൻജിനീയറിങ്ങിൽ ഗവേഷണം നടത്തി വരുന്നു. 

പിതാവ് പാസ്റ്റർ പി.പി.ജോസഫ് എറണാകുളം  കോലഞ്ചേരി പാൽപാത്ത് കുടുംബാംഗവും 
മൂന്ന് പതിറ്റാണ്ടിലധികമായി കർണാടക ഐപിസി ശുശ്രൂഷകനും കൺവെൻഷൻ പരിഭാഷകനും ആണ്. മാതാവ് സൂസൻ ജോസഫ് എഴുത്തുകാരിയും "വിജയത്തിൻ്റെ ചവിട്ടുപടികൾ "എന്ന പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവും ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ പ്രൊമോഷണൽ കോർഡിനേറ്ററും ആണ്. സഹോദരി: മറിയം സൂസൻ ജോസഫ്. സഹോദരി ഭർത്താവ്: ജെറി ജെയിംസ് ജോസഫ്

വാർത്ത: ചാക്കോ കെ.തോമസ്, ബെംഗളൂരു