തിരുവല്ല കാഞ്ഞിരക്കാട്ട് തെക്കേതിൽ കെ.ഐ.ജോൺ ( രാജൻ -80 ) അമേരിക്കയിൽ നിര്യാതനായി

തിരുവല്ല കാഞ്ഞിരക്കാട്ട് തെക്കേതിൽ കെ.ഐ.ജോൺ ( രാജൻ -80 ) അമേരിക്കയിൽ നിര്യാതനായി

ബെംഗളൂരു: ഫിലാഡെൽഫിയ ന്യൂ ടെസ്റ്റ്മെൻ്റ് ( റ്റി.പി.എം ) സഭാംഗം കാഞ്ഞിരക്കാട്ട് തെക്കേതിൽ കെ.ഐ.ജോൺ ( രാജൻ _ 80 ) അമേരിക്കയിലെ 208 County line Rd.Trevose, PA 19053 വസതിയിൽ നിര്യാതനായി.

സംസ്കാരം ജനുവരി 6 ന് ഫിലാഡെൽഫിയ ന്യൂ ടെസ്റ്റ്മെൻ്റ് ( റ്റി.പി.എം ) സഭയുടെ നേതൃത്വത്തിൽ നടത്തും.

ബാംഗ്ലൂർ ഇന്ത്യൻ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ദീർഘ വർഷങ്ങൾ റ്റി.പി.എം ജാലഹള്ളി സഭയുടെ സൺഡെസ്ക്കൂൾ പ്രധാന അധ്യാപകനും പ്രസംഗ പരിഭാഷകനും ആയിരുന്നു.

ഭാര്യ. റിട്ട. ബി.ഇ.എൽ കമ്പനി ഉദ്യോഗസ്ഥ അന്നമ്മ ജോൺ ( അമ്മിണി ) കോട്ടയം പാമ്പാടി കൂറ്റൻപാറക്കൽ (മാക്കൽ) കുടുംബാംഗമാണ്.

മക്കൾ: മിനിമോൾ ബാബു ജോർജ് ( ദോഹ- ഖത്തർ), സുനിൽ മാത്യൂസ് ( ഫിലാഡെൽഫിയ), ജോർജ് ജോൺ ( സാജു - ദോഹ- ഖത്തർ).

മരുമക്കൾ. ബാബു ജോർജ്, റെൻസി മാത്യൂസ്, ജെസി ജോർജ്.