കുന്നേൽ ഏലിയാമ്മ വർക്കി കർതൃസന്നിധിയിൽ

കുന്നേൽ ഏലിയാമ്മ വർക്കി കർതൃസന്നിധിയിൽ

കണ്ണൂർ : അറബി എജി യുടെ ആരംഭത്തിലും, വളർച്ചയിലും നിർണായക പങ്കുവഹിച്ച കുന്നേൽ കുഞ്ഞമ്മച്ചി എന്നകുന്നേൽ ഏലിയാമ്മ വർക്കി(97) കർത്ത്യസന്നിധിയിൽ ചേർക്കപ്പെട്ടു. മലബാറിലെ കുടിയേറ്റ മേഖലകളിൽ ഒന്നായ അറബിയിൽ സുവിശേഷത്തിന്റെ വിത്ത് പാകി നൂറുമേനി കൊയ്ത്ത് കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സഭ ആയ അറബി എജിയുടെ ഉൽഭവത്തിന് കാരണമായത് കുഞ്ഞമ്മച്ചി 1963 ൽ ആരംഭിച്ച സൺഡേ സ്കൂൾ ആണ്. മിഷണറിമാരുടെ ഈറ്റില്ലമായ അറബിയിൽ നിന്നും ലോകമെങ്ങുമായി നാൽപ്പതിലധികം ശുശ്രൂഷകർ സുവിശേഷ വയലിൽ ആയിരിക്കുന്നു. പാസ്റ്റർ കെ.കെ. മാത്യു, പാസ്റ്റർ കെ.ഐ. വർഗ്ഗീസ്, പാസ്റ്റർ ഷാജി വർഗ്ഗീസ് തുടങ്ങിയവർ കുഞ്ഞമ്മച്ചിയുടെ സഹോദര പുത്രന്മാരാണ്.

അവിവാഹിതയായ കുഞ്ഞമ്മച്ചി ന്യൂയോർക്ക് ഐ.പി.സി. പാസ്റ്റർ Rev. Dr. സാബു വർഗ്ഗീസിന്റെ പിതാവായ പാസ്റ്റർ കെ.വി. വർഗ്ഗീസ് എന്ന ഇളയ സഹോദരന്റെ സംരക്ഷണയിൽ ആയിരുന്നു മരണം വരെ.

 

Advertisement