ശാമുവേൽ സി. (83) നിര്യാതനായി
തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം മേഖലാ സണ്ടേസ്കൂൾസ് അസോസിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി വിൻസെന്റ് ശാമുവേലിന്റെ പിതാവ് ശാമുവേൽ സി. (83) നിര്യാതനായി. ശാരീരിക പ്രയാസങ്ങളാൽ കഴിയവേ ഭവനത്തിൽ വച്ചായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ ജനു. 21 ന് വൈകുന്നേരം 3 മണിമുതൽ പുളിയറക്കോണം എൻഎസ്എസ് സ്കൂളിന് സമീപം ഗ്രെയ്‌സ് കോട്ടേജിൽ നടക്കും.
മക്കൾ : പാസ്റ്റർ സ്റ്റാൻലി, ഗേളി, പ്രഭ, വിൻസെന്റ്. മരുമക്കൾ : സുനിതാ സ്റ്റാൻലി, ദേവദാസ്, ഷിബു, സുനിതാ വിൻസെന്റ്.