ഐപിസി സണ്ടേസ്കൂൾസ് ചെന്നൈ സെൻട്രൽ ഡിസ്ട്രി.താലന്തു പരിശോധന നടന്നു

ഐപിസി സണ്ടേസ്കൂൾസ് ചെന്നൈ സെൻട്രൽ ഡിസ്ട്രി.താലന്തു പരിശോധന  നടന്നു

ചെന്നൈ: ഐപിസി ചെന്നൈ സെൻട്രൽ ഡിസ്ട്രിക്റ്റ് സണ്ടേസ്കൂൾ താലന്തു പരിശോധന  ഒക്ടോബർ 2 ന് പാടി എബനേസർ സ്കൂളിൽ  നടന്നു. ഐപിസി മുഗപ്പേർ സണ്ടേസ്കൂൾ ഒന്നാം സ്ഥാനവും ഐ.പി.സി കോടംമ്പാക്കം സണ്ടേസ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഡിസ്ട്രിക്റ്റ് മിനിസ്റ്റർ പാസ്റ്റർ സാമുവേൽ സി വർഗ്ഗീസ് പ്രാർത്ഥിച്ച് ആരംഭിച്ചു.

പാസ്റ്റർ റിജു എം.കുര്യൻ, സാജൻ മാത്യു, അലക്സ് ജോർജ്ജ്, ജോൺ കെ. ജോണി എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി താലന്തു പരിശോധനക്ക് നേതൃത്വം നൽകി.