യേശു ക്രിസ്തു അവതരിച്ചത് മനുഷ്യനെ ദൈവത്തോട് അടുപ്പിക്കാൻ: പാസ്റ്റർ ജി.ജെയം
പെന്തെക്കോസ്തു മിഷൻ രാജ്യാന്തര കൺവൻഷൻ മൂന്നാം ദിനം
ചാക്കോ കെ.തോമസ്, ബെംഗളൂരു
ചെന്നൈ: പാപം മൂലം ദൈവത്തിൽ നിന്ന് അകന്നുപോയ മനുഷ്യനെ അവിടുത്തെക്ക് അടുപ്പിക്കാനാണ് യേശുക്രിസ്തു മനുഷ്യജന്മം എടുത്തത്. സമൂഹം മാറ്റി നിർത്തിയ ചുങ്കക്കാരെ പോലും യേശു സ്നേഹിച്ച് സമൂഹത്തിൻ്റെ മുൻനിരയിലേക്ക് ആനയിക്കുന്നത് ശ്രദ്ധിക്കേണ്ടതാണെന്നും അസോസിയേറ്റഡ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം
പ്രസ്താവിച്ചു.
ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷൻ്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഏത് മനുഷ്യനും ദൈവത്തിൽ നിന്ന് എത്ര അകന്ന് ജീവിച്ചാലും അവനെ തേടി വരുന്ന ദൈവമാണ് വേദപുസ്തകത്തിലേത്. ദൈവത്തിൻ്റെ അടുക്കലേക്ക് വരുന്നതിന് ആരും മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പാസ്റ്റർ ശ്യാം സുന്ദർ (സെക്കന്തരബാദ്) പ്രാർഥനയോടെയാണ് മൂന്നാം ദിന കൺവെൻഷൻ ആരംഭിച്ചത്.
പകൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ റോബിൻ ജോഷ്വാ (ആസ്ട്രേലിയ)പ്രസംഗിച്ചു.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
ശനിയാഴ്ച രാവിലെ നാലിനു സ്‌തോത്രാരാധന, ഏഴിനു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് ആറിനു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം ,ദൈവികരോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സഭയുടെ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ് എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും.
കേരളം അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്നുണ്ട്.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. മാർച്ച് 11-നു രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും.
പെന്തെക്കോസ്തു മിഷൻ രാജ്യാന്തര കൺവൻഷൻ്റെ രണ്ടാം ദിനം
ചെന്നൈ: ലോക ജനതയുടെ പാപങ്ങൾ പരിഹരിക്കാൻ ഭൂമിയിൽ മനുഷ്യനായി അവതരിച്ച വ്യക്തിയാണ് യേശു ക്രിസ്തുവെന്നും ക്രിസ്തുവിനെ വിശ്വസിക്കുന്നവർക്ക് പാപശക്തികളിൽ നിന്നും മോചിതരായി ആത്മീയ ജീവൻ പ്രാപിക്കാമെന്നും പാസ്റ്റർ ഗ്രിഗ് വിൽസൺ (യു.എസ്.എ)പ്രസ്താവിച്ചു.
ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷൻ്റെ രണ്ടാം ദിന രാത്രി യോഗത്തിൽ "യേശു ലോകത്തിൻ്റെ പാപം ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട് " ( യോഹന്നാൻ 1:29) എന്ന വിഷയം ആസ്പധമാക്കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യൻ്റെ കർമ്മപരിപാടികളിലൂടെ പാപത്തിന് പരിഹാരം തേടാൻ കഴിയില്ലെന്നും പശ്ചാത്തപിച്ച് യേശുവിനെ സ്വീകരിക്കുകയാണ് അതിനുള്ള മാർഗമെന്നും
അദ്ദേഹം പറഞ്ഞു.
അസോസിയേറ്റഡ് ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജയത്തിൻ്റെ പ്രാർഥനയോടെയാണ് രണ്ടാം ദിന കൺവെൻഷൻ ആരംഭിച്ചത്.
പകൽ നടന്ന പൊതുയോഗത്തിൽ പാസ്റ്റർ ഐ. ശാമുവേൽ ( ദുബായ്) പ്രസംഗിച്ചു.
വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു.
ഇന്ന് മുതൽ ദിവസവും രാവിലെ നാലിനു സ്‌തോത്രാരാധന, ഏഴിനു വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9.30 നു പൊതുയോഗം ,ഉച്ചകഴിഞ്ഞ് മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പുയോഗവും യുവജനങ്ങൾക്കായി പ്രത്യേക യോഗവും ,വൈകിട്ട് ആറിനു സംഗീത ശുശ്രൂഷ, സുവിശേഷപ്രസംഗം ,ദൈവികരോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷ ഏർപ്പെടുത്തിയിട്ടുണ്ട്.
സഭയുടെ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യൂ , ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസ്, അസോ. ഡപ്യൂട്ടി ചീഫ് പാസ്റ്റർ ജി. ജെയം എന്നിവരും സഭയുടെ മറ്റു പ്രധാന ശുശ്രൂഷകരും പ്രസംഗിക്കും.
കേരളം അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്നുണ്ട്.
സമാപന ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനു സംയുക്ത സഭായോഗവും വൈകിട്ട് ആറിനു പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
മാർച്ച് 11-നു രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും ഉണ്ടായിരിക്കും. കൺവൻഷൻ ദിനങ്ങളിൽ 24 മണിക്കൂറും തുടർച്ചയായി ഉപവാസ പ്രാർഥന കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്നുണ്ട്. കൺവൻഷനിൽ പങ്കെടുക്കുന്നവരുടെ കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് ഷെഡ്ഡിൽ വിവിധ ആത്മീയപരിപാടികളും ഒരുക്കിയിട്ടുണ്ട്.
കൺവൻഷൻ ഗ്രൗണ്ടിലേക്കു വിവിധയിടങ്ങളിൽ നിന്നും വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
രാജ്യാന്തര കൺവൻഷൻ്റെ ആരംഭ ദിനം
ചെന്നൈ: സഭ പണിയുന്നത് ക്രിസ്തു മാത്രമാണെന്ന് പാസ്റ്റർ റോബിൻ ജോഷ്വാ (ആസ്ട്രേലിയ) പ്രസ്താവിച്ചു. താമ്പരത്തിനു സമീപം ഇരുമ്പല്ലിയൂർ കൺവൻഷൻ സെന്ററിൽ ആരംഭിച്ച ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷൻ്റെ ആരംഭ ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശുദ്ധമത്തായിയുടെ സുവിശേഷത്തിൽ യേശുക്രിസ്തുവിൻ്റെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത് "ഞാൻ എൻ്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല" എന്നാണ്. ആഗോളവ്യാപകമായി സഭയുടെ ശുശ്രൂഷയിൽ പങ്കാളികളാകുവാൻ നമുക്ക് ഓരോരുത്തർക്കും അവസരം ലഭിക്കുന്നുവെന്ന് മാത്രം. യഥാർത്ഥത്തിൽ സഭ പണിയുന്നത് ക്രിസ്തു തന്നെയാണ്. അവിടുത്തെ വചനങ്ങളാണ് സഭയ്ക്ക് ആധാരമെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം. റ്റി. തോമസിൻ്റെ പ്രാർഥനയോടെയാണ് കൺവെൻഷൻ ആരംഭിച്ചത്. കൺവൻഷനു മുന്നോടിയായി ചൊവ്വാഴ്ച രാവിലെ ആരംഭിച്ച ശുശ്രൂഷക സമ്മേളനം ബുധനാഴ്ച ഉച്ചയോടെ സമാപിച്ചു.

Advertisement