ഇത് ജീവിതത്തിന്‍റെ കണക്കെടുപ്പു ദിനങ്ങള്‍...

ഇത് ജീവിതത്തിന്‍റെ കണക്കെടുപ്പു ദിനങ്ങള്‍...

ഇത് ജീവിതത്തിന്‍റെ കണക്കെടുപ്പു ദിനങ്ങള്‍...

ടി.എം. മാത്യു 

ത് കണക്കെടുപ്പിന്റെയും ഓഡിറ്റിംഗിന്റെയും മാസമാണ്. കഴിഞ്ഞവർഷം നടത്തിയ ക്രയവിക്രയങ്ങളും വ്യപാര ഇടപാടുകളും ശരിയായിരുന്നോ എന്നു പരിശോധിക്കുന്നതുപോലെ ജീവിതത്തിലും കണക്കെടുപ്പ് ആവശ്യമാണ്. അത് ആത്മീയ വിഷയത്തിലും ജീവിതകാര്യങ്ങളിലും. 
തെറ്റുപറ്റിയിട്ടുണ്ടോ എന്നു നോക്കി തിരുത്താൻ ഒരു അവസരം എല്ലാവർക്കും ഉണ്ടാകുന്നതു നല്ലതാണു. സത്യം പറഞ്ഞാൽ ഇത് കുറിക്കുമ്പോൾ ഉണ്ടാകുന്ന വലിയ മാനസിക സംഘർഷം മറച്ചുവയ്ക്കുന്നില്ല. നമ്മൾ സ്നേഹിക്കുന്ന നമ്മുടെ നാടിനു വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിനും  മൂല്യശോഷണത്തിനും നേരെ  കണ്ണടയ്ക്കണമോ എന്ന ചോദ്യമാണ് മുന്നിലുള്ളത്. മൂന്ന് വയസുള്ള പെൺകുട്ടിപോലും ലൈംഗികപീഡനത്തിനു ഇരയായി കൊല്ലപ്പെടുന്നു. പ്രായമൊന്നും അത്തരം ചൂഷന്മാർക്കു പ്രശ്നമല്ല. 

രാത്രിയില്‍ പ്രായമായ സ്ത്രീകൾക്കുപോലും  തനിയെ   നിരത്തിലിറങ്ങാൻ  വയ്യാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു എന്നു പറഞ്ഞാല്‍ കൂടുതലാവുകയില്ല. നിസാരകാര്യത്തിനു ആത്മഹത്യ ചെയ്യുന്ന പ്രവണത ഏറിവരികയാണ്. ദൈവപ്രസാദത്തിനുവേണ്ടി സഹജീവിയെ കുരുതികൊടുക്കുന്നവർ പെരുകിവരുന്നു. അധ്യാപകരോ മാതാപിതാക്കളോ വഴക്കുപറഞ്ഞാലുടനെ ആത്മഹത്യചെയ്യാനൊരുങ്ങുന്ന കുട്ടികള്‍. മദ്യവ്യവസായം കഴിഞ്ഞനാളുകളെക്കാള്‍ തഴച്ചുവളരുകയാണിവിടെ. തന്മൂലംകുടുംബത്തകർച്ചകൾ   വര്ധിുക്കുകയും ആരോഗ്യപ്രശ്നങ്ങള്‍ ഏറുകയും ചെയ്യുന്നു. കൊലപാതകങ്ങളും കൊള്ളകളും വ്യാപകമായിരിക്കുന്നു. പട്ടാപ്പകൽപ്പോലും നഗരമധ്യത്തില്‍ വന്‍ കവർച്ചക ള്‍ നടക്കുന്നു. ഓരോദിവസവും നമ്മുടെ പത്രങ്ങളും ടി വി ചാനലുകളും പങ്കുവയ്ക്കുന്ന വിശേഷങ്ങളാണിവ.

ഞെട്ടിപ്പിക്കുന്ന ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, നാം ദൈവസന്നിധിയില്‍ കരയേണ്ടവരാണെന്നബോധ്യം ഉണ്ടാകണം. അക്രമവും പിടിച്ചുപറിയും വ്യാപകമായിരുന്ന പലയിടങ്ങളിലും ദൈവസദാസന്മാരും സഹോദരിസഹോദരന്മാരും പ്രാര്‍ഥിച്ചപ്പോള്‍, ക്രമസമാധാനസേനയ്ക്കു നന്നാക്കുവാന്‍ കഴിയാതിരുന്നവ്യക്തികള്‍പോലും മാനസാന്തരപ്പെട്ട് ദേശത്തിനു സൗഖ്യംവന്ന ചരിത്രമുണ്ട്. ഇന്നു നാം അനുഭവിക്കുന്ന നല്ല ജീവിതത്തിനുപോലും കാരണം നമ്മുടെയും കുടുംബാംഗങ്ങളുടെയും മാനസാന്തരത്തിനുവേണ്ടി ചിലർ പ്രാര്‍ഥിച്ചതുകൊണ്ടുണ്ടായതാണ്. സമൂഹത്തിലെ തിന്മയെ നിര്‍മാര്‍ജനം ചെയ്യുവാനുള്ള ഇതരപരിപാടികളെക്കാള്‍ ഫലകരമാണു മാനസാന്തരത്തിലൂടെ ജനത്തിലുണ്ടാകുന്ന മാറ്റം. അതിനു പ്രാര്‍ഥന കൂടിയേ തീരൂ. കാക്കിക്കുള്ളില്‍പോലും കുറ്റവാസന വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ നമുക്കു സഭയായും സമൂഹമായും പ്രാര്‍ഥിക്കാം. നമ്മുടെ യുവജനസംഘടനകളുംസഹോദരിസമാജങ്ങളും സമാന്തര ആത്മീയപ്രസ്ഥാനങ്ങളുംനാടിനുവേണ്ടി കരയേണ്ട സമയമാണിത്. നാം ആത്മാര്‍ഥമായി പ്രാര്‍ഥിക്കുമെങ്കില്‍ ദൈവം ജനത്തെ പാപബോധത്തിലേക്കു നയിക്കും. നമ്മുടെ നാട് വീണ്ടും നന്മയുടെ വിളഭൂമിയാകും. 

ഭാരതത്തിലാകമാനം വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. ആരു തെരഞ്ഞെടുക്കപ്പടുന്നുഎന്നതിനേക്കാൾ അക്രമമോ അനീതിയോ ഇല്ലാത്തഒരു  തിരഞ്ഞെടുപ്പായിരിക്കണം ഇതെന്ന പ്രാർത്ഥനയാണ്നമുക്കുണ്ടാകേണ്ടത്; അതോടൊപ്പം തിരഞ്ഞടുപ്പുപ്രക്രീയയിൽ നമ്മൾ പങ്കാളികളാകുകയും വേണം. രാഷ്ട്രീയവും മതവും ഇടകലർന്ന ഒരു ഭരണമാണ് വരുന്നതെങ്കിൽ ഇപ്പോഴുള്ള മതധ്രുവീകരണം ഒരുപക്ഷേ വർധിച്ചേക്കാം. അറിവില്ലായ്മകൊണ്ടും തെറ്റായ പ്രചാരങ്ങളിൽ കുടുങ്ങിയും ക്രൈസ്തവ ആരാധനയ്ക്കും കൂടിവരവുകൾക്കും നിബന്ധനകൾ വന്നേക്കാം; ചിലപ്പോൾ സംഘടിതമായ ആക്രമണങ്ങൾ വരെ. കഴിഞ്ഞകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ചിന്തിക്കേണ്ടിവരുന്നത്. ഭാരതത്തിലെ ഇതര മതസ്ഥർ ക്രിസ്ത്യാനികളെ മതംമാറ്റത്തിന്റെ പേരിൽ ഭയപ്പെട്ടു മാറ്റിനിർത്തേണ്ട യാതൊരു ആവശ്യവുമില്ല. കാരണം, ഇത്രയും നാളുകൊണ്ടു ജനസംഖ്യയിൽ ക്രൈസ്തവർ ഇപ്പോഴും മൂന്ന് ശതമാനത്തിനുതാഴെ തന്നെയാണ്.

ദൈവവചനം പറയുന്നത്, "എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്‍റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ഥിച്ച് എന്‍റെ മുഖം അന്വേഷിച്ച് തങ്ങളുടെ ദുര്‍മാര്‍ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗത്തില്‍ നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും" (2 ദിന. 7:14) എന്നാണ്. നമ്മുടെ മാതൃരാജ്യമായ ഭാരതത്തിനും നമ്മുടെ സ്വന്തം നാടായ കേരളത്തിനും വേണ്ടി നിരന്തരം പ്രാർത്ഥിക്കാൻ നമ്മൾ കടപ്പെട്ടവരാണ്; ഇപ്പോൾ നമ്മൾ ജീവിക്കുന്നത് എവിടെയായിരുന്നാലും. ഇന്ത്യയുടെ ഭരണാധികാരികൾക്കുവേണ്ടിയോ ആസന്നമായ തിരഞ്ഞെടുപ്പിനുവേണ്ടിയോ രാഷ്ട്രീയ മാറ്റത്തിനുവേണ്ടിയോ ക്രൈസ്തവ പീഡനങ്ങൾക്കുവേണ്ടിയോ മാത്രമല്ല, നമമുടെ ജനങ്ങൾക്കുവേണ്ടി, ഈ ദേശത്തിന്റെസൗഖ്യത്തിനുവേണ്ടി വളരെ പ്രാര്ഥിക്കേണ്ടിയിരിക്കുന്നു. .

Advertisement