യേശുവിനെ നോക്കുക നിത്യത ലക്ഷ്യമാക്കുക: പാസ്റ്റര്‍ സി.സി. തോമസ്

യേശുവിനെ നോക്കുക നിത്യത ലക്ഷ്യമാക്കുക: പാസ്റ്റര്‍ സി.സി. തോമസ്

യേശുവിനെ നോക്കുക നിത്യത ലക്ഷ്യമാക്കുക: പാസ്റ്റര്‍ സി.സി. തോമസ്

102-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2025 ജനുവരി 20 മുതല്‍ 26 വരെ

ഷൈജു തോമസ് ഞാറയ്ക്കൽ

തിരുവല്ല: അസ്ഥിരമായ ലോകത്ത് അസ്വസ്തതകള്‍ നിറയുമ്പോള്‍ ദൈവീകശക്തിയാണ് നമ്മെ ഏവരേയും നിലനിര്‍ത്തുന്നത്. ലോകത്തിലെ ഒരു ശക്തിക്കും നമ്മെ തളര്‍ത്തുവാന്‍ കഴിയുകയില്ല കാരണം നാം ക്രിസ്തു എന്ന അടിസ്ഥാനത്തിന്മേല്‍ പണിയപ്പെട്ടിരിക്കുകയാണ്. നമ്മുടെ ലക്ഷ്യത്തില്‍ എത്തിച്ചേരാതിരിക്കുവാന്‍ നമ്മെ ഭാരപ്പെടുത്തുന്ന അനവധി കാരണങ്ങളുണ്ട് എന്നാല്‍ അതിനെയെല്ലാം ക്രിസ്തു വിശ്വാസത്താല്‍ തള്ളിക്കളഞ്ഞ് നാം സ്ഥിരതയോടെ ഓടണം എന്ന് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് പറഞ്ഞു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്റ്റേറ്റ് 101-ാമത് ജനറല്‍ കണ്‍വന്‍ഷന്റെ സമാപനയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാസ്റ്റര്‍ ഏബ്രഹാം വര്‍ഗിസ്, അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, പാസ്റ്റര്‍ പി. ജി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. തിരുവത്താഴ ശുശ്രൂഷയ്ക്ക് സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് നേൃത്വം നല്കി. സ്ഥിരതയോടെ ഓടുക എന്നതായിരുന്നു ചിന്താവിഷയം. കണ്‍വന്‍ഷനോടനുബന്ധമായി  പവ്വര്‍ കോണ്‍ഫ്രന്‍സ്, മിഷന്‍ സമ്മേളനങ്ങള്‍, പാസ്‌റ്റേഴ്‌സ് കോണ്‍ഫ്രന്‍സുകള്‍ വൈ.പി.ഇ, സണ്‍ഡേസ്‌കൂള്‍, എല്‍.എം. സമ്മേളനം, ബൈബിള്‍ സ്‌കൂള്‍ ഗ്രാജുവേഷന്‍, തുടങ്ങി വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ പ്രോഗ്രാമുകള്‍ എന്നിവ നടന്നു. 

ഭരണസമിതിയായ സ്‌റ്റേറ്റ് കൗണ്‍സിലില്‍ നിന്ന് കാലവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞവര്‍ക്ക് യാത്ര അയപ്പ് നല്കി. 2024-26 വര്‍ഷത്തേക്കുള്ള പുതിയ 15 അംഗ  ഭരണ സമതിയെ അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ സി. സി തോമസ് പ്രാര്‍ത്ഥിച്ച് നിയോഗിച്ചു. 

വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ ബി. മോനച്ചന്‍ കായംകുളം, പി. എ ജെറാള്‍ഡ്, ജിബി റാഫേല്‍, അനീഷ് ഏലപ്പാറ, വിനോദ് ജേക്കബ്ബ്, സൈമണ്‍ ജോസഫ് അമേരിക്ക, ജെയ്‌സ് പാണ്ടനാട്, സണ്ണി താഴാംപള്ളം, ബെനിസണ്‍ മത്തായി, റെജി ശാസ്താംകോട്ട, ഫിന്നി ജോസഫ്, റ്റി. എം മാമച്ചന്‍, പി.സി ചെറിയാന്‍, ഫിന്നി വര്‍ഗീസ് അമേരിക്ക, നോബിള്‍ ജേക്കബ്ബ്, ഷിബു കെ മാത്യു, ജോണ്‍സന്‍ ജോര്‍ജ്, എബനേസര്‍ എച്ച്. എം, ജിനോസ് പി ജോര്‍ജ്, അശോക് മാത്യു അലക്‌സ്, ബിനു ജോര്‍ജ് പറക്കോട്, ബോബി എസ്. മാത്യു, സണ്ണി ഏബ്രഹാം, ഷൈജു തോമസ് ഞാറയ്ക്കല്‍, ബിജു ജോയി, കെ. എ. ഡേവിഡ്, വര്‍ഗീസ് ജോണ്‍, അനില്‍ കൊടിത്തോട്ടം, ബിനു പി ജോര്‍ജ്ജ്,  ജെന്‍സണ്‍ ജോയി, സജി ഏബ്രഹാം, ഏബ്രഹാം റ്റൈറ്റസ് എന്നിവര്‍ പ്രസംഗിച്ചു. 

സഹോദരി സമ്മേളനത്തിൽ ലേഡിസ് മിനിസ്ട്രി സംസ്ഥാന പ്രസിഡന്റ് സിസ്റ്റര്‍ സുനു തോമസ്, സ്‌റ്റേറ്റ് ഓര്‍ഗനൈസര്‍ സിസ്റ്റര്‍ ഷോണ്‍ തോമസ്, ലീലാമ്മ അലക്‌സാണ്ടര്‍, അന്നമ്മ നൈനാന്‍, റീജാ ബിജു, ഷാരിന്‍ സ്‌കറിയാ, അക്കാമ്മ ജോര്‍ജ് എന്നിവര്‍ വിവിധ ശുശ്രൂഷകൾ നിർവഹിച്ചു.

ചര്‍ച്ച് ഓഫ് ഗോഡ് വേദപാഠശാലകളുടെ ബിരുദദാന സമ്മേളനത്തിൽ കമ്മീഷനിംഗ് സന്ദേശവും, അവാര്‍ഡ് വിതരണവും കേരളാ സ്‌റ്റേറ്റ് ഓവര്‍സിയര്‍ നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ജെയ്‌സണ്‍ തോമസ് പ്രസംഗിച്ചു. 

ബോവസ് രാജുവിന്റെ നേതൃത്വത്തിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് ക്വയര്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. കേരളത്തിലും ഇന്‍ഡ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി നിരവധി ശുശ്രൂഷകന്മാരും വിശ്വാസ സമൂഹവും കണ്‍വന്‍ഷനില്‍ പങ്കെടുത്തു. 

102-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2025 ജനുവരി 20 മുതല്‍ 26 വരെ നടക്കും എന്ന് സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ് പാസ്റ്റര്‍ സി. സി തോമസ് അറിയിച്ചു.

Advertisement