ചർച്ച് ഓഫ് ഓഫ് ഗോഡ് കുവൈറ്റ് മെഗാ ബൈബിൾ ക്വിസ്

ചർച്ച് ഓഫ് ഓഫ് ഗോഡ് കുവൈറ്റ് മെഗാ ബൈബിൾ ക്വിസ്

കുവൈറ്റ്‌ സിറ്റി: ചർച്ച് ഓഫ് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കുവൈറ്റ് സഭയുടെ ആഭിമുഖ്യത്തിൽ മെഗാ ബൈബിൾ ക്വിസ് മെയ് മാസം 2 വ്യായാഴ്ച്ച വൈകിട്ട് 7 മുതൽ കുവൈറ്റ്‌ സിറ്റി നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കോമ്പൗണ്ടിലുള്ള (എൻ ഇ സി കെ) ചർച്ച് & പാരിഷ് ഹാളിൽ നടക്കും.

കുവൈറ്റിലുള്ള വിവിധ പെന്തെകോസ്ത് സഭകളിൽ നിന്ന് മൂന്ന് പേരടങ്ങുന്ന ടീമുകൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്ന പ്രസ്തുത ബൈബിൾ ക്വിസ് മത്സരത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം മാർച്ച് 22 വെള്ളിയാഴ്ച്ച ആണ്. 

ബൈബിൾ ക്വിസ് ഭാഗം - പഴയ നിയമത്തിൽ നിന്ന് ലേവ്യ പുസ്തകം (Leviticus) & പുതിയ നിയമത്തിൽ നിന്ന് എബ്രായർക്ക് എഴുതിയ ലേഖനം (Epistles to the Hebrews). മലയാളത്തിലും (ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ) ഇംഗ്ലീഷിലും (NKJV) ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതായിരിക്കും.

Advertisement