ഹെവൻലി ആർമിസ് ശുശ്രൂഷക സമ്മേളനം ഇന്ന് മെയ് 16 മുതൽ ബെംഗളൂരുവിൽ

ഹെവൻലി ആർമിസ് ശുശ്രൂഷക സമ്മേളനം ഇന്ന് മെയ് 16 മുതൽ ബെംഗളൂരുവിൽ

ബെംഗളൂരു: കർണാടകയിലെ പെന്തെക്കൊസ്ത് ശുശ്രൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് ശുശ്രൂഷക സമ്മേളനം മെയ് 16, 17 ന് ബണ്ണാർഗട്ടെ റോഡ് ഗൊട്ടിഗരെ ലിറ്റിൽ ഏഞ്ചൽ സ്ക്കൂളിന് സമീപം ചിക്കമ്മനഹള്ളി സയോൺ ഫുൾ ഗോസ്പൽ ചർച്ചിൽ നടക്കും.

പാസ്റ്റർ വർഗീസ് ബേബി (കായംകുളം) ,ഇവാ.അനു ജേക്കബ് (തിരുവനന്തപുരം) എന്നിവർ പ്രസംഗിക്കും. 16 ന് രാവിലെ  9.30 ന്  ആരംഭിക്കുന്ന  ശുശ്രൂഷക സമ്മേളനം 17-ാം തീയതി വൈകിട്ട് 6 വരെ തുടർച്ചയായി നടക്കും. പെന്തെക്കോസ്ത് സഭാ നേതാക്കളും വിവിധ സഭാ ശുശ്രൂഷകരും പങ്കെടുക്കുന്ന സമ്മേളനത്തിൽ  ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ  സന്തോഷ് കുമാർ , ജോർജ് എം  എന്നിവർ നേതൃത്വം നൽകും.

Advertisement